അജ്ഞാത കോൾ വരുമ്പോൾ ജാഗ്രത

Advertisements
Advertisements

മറ്റു പല രാജ്യങ്ങളില്‍ നിന്നുമെല്ലാം അജ്ഞാത ഇന്റർനാഷനല്‍ കോളുകള്‍ വരുന്നത് ഈയിടെയായി വർധിച്ചത് ശ്രദ്ധിച്ചിട്ടുണ്ടോ..? ഇത് നിങ്ങള്‍ക്ക് മാത്രമല്ല, വൻ റാക്കറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സങ്കീർണമായ തട്ടിപ്പിന്റെ വ്യാപ്തി വർധിച്ചതാണ് കാരണം. അജ്ഞാത നമ്പറില്‍ നിന്നുള്ള അന്താരാഷ്ട്ര കോളുകള്‍ എടുക്കുന്നത് പരമാവധി ഒഴിവാക്കുകയാണ് അപകടമൊഴിവാക്കാൻ പ്രാഥമികമായി ചെയ്യാനുള്ളത്. മറ്റൊരു രാജ്യത്ത് പോകാതെതന്നെ സിം കാർഡുകള്‍ സംഘടിപ്പിക്കാൻ സാധിക്കുമെന്നതിനാല്‍ ഇന്ത്യക്കകത്ത് നിന്നുതന്നെയായിരിക്കും ഇത്തരം മിക്ക തട്ടിപ്പ് ഐഎസ്ഡി കോളുകളും വരുന്നത്.

ഫോണെടുക്കും
മുമ്പേ ശ്രദ്ധിക്കാൻ

● എല്ലാ അജ്ഞാത അന്താരാഷ്ട്ര കോളുകളും തട്ടിപ്പായിരിക്കില്ല, എന്നാല്‍ മിക്കതും അതാകാൻ സാധ്യതയുണ്ട്. അജ്ഞാത അന്താരാഷ്ട്ര മിസ്ഡ് കോളില്‍ തിരിച്ചുവിളിക്കാതിരിക്കുന്നതാണ് സുരക്ഷിതം. നമ്പർ പറഞ്ഞുതരുന്ന ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.

● ചിലർ മിസ്ഡ് കോള്‍ വഴിയായിരിക്കും തുടങ്ങുക. തിരിച്ചു വിളിച്ചാല്‍ പണി തുടങ്ങും. കൊറിയർ കമ്പനിയില്‍ നിന്നാണെന്നും നിങ്ങള്‍ക്കുള്ള പാർസലിനെ കുറിച്ചുള്ള അപ്ഡേഷനാണെന്നും പറഞ്ഞായിരിക്കും ചിലപ്പോള്‍ വിളി. ചിലർ നിരവധി തവണ വിളിച്ച്‌ അപ്ഡേറ്റ് ചെയ്ത് വിശ്വാസം നേടാൻ ശ്രമിക്കും.

● *+91* എന്ന കോഡ് അല്ലാതെ തുടങ്ങുന്ന അജ്ഞാത നമ്പറുകള്‍ കട്ട് ചെയ്യുന്നതാണ് നല്ലതെന്ന് സൈബർ സുരക്ഷ വിദഗ്ധർ പറയുന്നു.

*+92* (പാകിസ്ഥാൻ),
*+84* (വിയറ്റ്നാം),
*+62* (ഇന്തോനേഷ്യ),
*+1* (യുഎസ്എ),
*+98* (ഇറാൻ) എന്നീ നമ്പറുകളില്‍ തുടങ്ങുന്ന അജ്ഞാത കോളുകള്‍ എടുക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ചില നമ്പറുകളുടെ കോള്‍ നിരക്ക് നമ്മുടെ കൈയില്‍ നിന്നാണ് ഈടാക്കുക.

● ഒന്നിലേറെ അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് വിളി വരുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. വലിയ ഡേറ്റാബേസ് ചോർച്ചയില്‍ നിങ്ങളുടെ വിവരങ്ങളും ചോർന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. DND എനേബിള്‍ ചെയ്യുന്നത് അജ്ഞാത കോളുകള്‍ കുറക്കാൻ സഹായിക്കും.

● വാട്സാപ്പ് വഴിയും ഇത്തരം കോളുകള്‍ വരാം. അജ്ഞാത കോളുകള്‍ നിശ്ശബ്ദമാക്കാനുള്ള ഓപ്ഷൻ നല്‍കിയാല്‍ ഓട്ടോമാറ്റിക് ആയി അവ ബ്ലോക്ക് ആയിക്കോളും

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights