Advertisements
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റേയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം നടത്തി.
പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ അനീഷ് ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ക്ക് ബാലവേല നിരോധന നിയമത്തെക്കുറിച്ച് ബോധവല്കരണ ക്ലാസ്സ് നടത്തി. ബാലവേല വിരുദ്ധ നിയമത്തെക്കുറിച്ച് അഡ്വ. ഡിക്സണ്‍ ക്ലാസ്സെടുത്തു.
Advertisements