2002 മുതല്‍ തമിഴ്-തെലുഗു സിനിമയില്‍ സജീവമായിരുന്നു അഭിനേത്രി സദ. അന്യന്‍, ഉന്നാലെ ഉന്നാലെ, ജയം, മൊണാലിസ, പ്രിയസഖി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ സദ ശ്രദ്ധേയയാവുന്നത്, അവരുടെ വൈല്‍ഡ് ലൈഫ് ഫോട്ടോകളിലൂടെയാണ്.
ഫോട്ടോ മാത്രമല്ല ആളുകളെ ആകര്‍ഷിക്കുന്നത്. അതിനൊപ്പമുള്ള മനോഹരമായ കുറിപ്പുകളാണ്. ഓരോ ചിത്രങ്ങള്‍ക്കുമുണ്ട് രസമുള്ള കഥകള്‍ പറയാന്‍.
മുതലാണ് സദ ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. ഒരിക്കല്‍ സിനിമയുടെ ഷൂട്ടിങ്ങിനായി പന്ന ടൈഗര്‍ റിസര്‍വില്‍ പോയിരുന്നു. അതിനുശേഷമാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലെ തന്റെ താത്പര്യം തിരിച്ചറിഞ്ഞതെന്ന് സദ പറയുന്നു. അന്ന് വെറുതെ ആ കടുവാസങ്കേതത്തിലൂടെ കറങ്ങിയപ്പോള്‍, കാടിനെയും വന്യജീവികളെയും പകര്‍ത്താനുള്ള ആഗ്രഹവും പുറത്തുചാടി. പിന്നീടൊരിക്കല്‍ സദ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു, ”അന്ന് പന്നയില്‍ പോയില്ലായിരുന്നുവെങ്കില്‍, ഇന്ന് ഈ കുറിപ്പ് ഞാന്‍ എഴുതുമോ എന്ന കാര്യത്തില്‍ സംശയമാണ്”. മൂന്നുവര്‍ഷങ്ങള്‍ക്കിടയില്‍ പല വന്യജീവിസങ്കേതങ്ങളിലേക്കും സദ യാത്ര പോയി. സിംഹം, കടുവ, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ മൃഗങ്ങളെ തന്റെ ക്യാമറയില്‍ പകര്‍ത്തി. തടോബ ടൈഗര്‍ റിസര്‍വ്, പന്ന ടൈഗര്‍ റിസര്‍വ്, പെഞ്ച് ടൈഗര്‍ റിസര്‍വ്…പല സ്ഥലത്തും സദ എത്തി. തടോബയിലെ കടുവകളുടെ രാജ്ഞിയെന്ന് അറിയപ്പെടുന്ന മായയെ പലതവണ സദ തന്റെ ക്യാമറയിലൂടെ കാഴ്ചക്കാരിലേക്കെത്തിച്ചു.
Advertisements
Advertisements
Advertisements