ടൊറന്റോയില്‍ നടന്ന വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ ഡിവൈഡറില്‍ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയില്‍ നിന്ന് തീപ്പടർന്ന് വാഹനം കത്തിയമരുകയുമായിരുന്നു. ഇവരുടെ കാർ സെല്‍ഫ് ഡ്രൈവിംഗ് മോഡലാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
മരിച്ചവരില്‍ രണ്ട് പേർ സഹോദരങ്ങളാണ്. 30-കാരിയായ കേതബ ഗൊഹില്‍, 26-കാരനായ നീല്‍രാജ് ഗൊഹില്‍ എന്നിവർ ഗുജറാത്ത് സ്വദേശികളാണെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട ഒരു യുവതി പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. മരിച്ച മറ്റ് രണ്ട് പേരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല.
വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. കാനഡയിലെ ബ്രാംപ്ടണിലാണ് സംഘം താമസിച്ചിരുന്നത്. അത്താഴം പുറത്തുപോയി കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഞ്ച് പേരും. മരിച്ച കേതബ ആറ് വർഷം മുൻപായിരുന്നു കാനഡയിലേക്ക് താമസം മാറിയത്. ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് നീല്‍രാജ് കാനഡയിലെത്തിയത്.
Advertisements
Advertisements
Advertisements