മുംബൈ: അപൂർവ അസുഖം മൂലം കേൾവിശക്തി നഷ്ടപ്പെട്ടതായി വെളിപ്പെടുത്തി സൂപ്പർ ഹിറ്റ് ഗായിക അൽക യാഗ്നിക്. തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് 58കാരിയായ അൽക കേൾവി ശക്തി നഷ്ടപ്പെട്ടതായി ആരാധകരെ അറിയിച്ചത്. കുറച്ച് ആഴ്ചകൾക്കു മുൻപ് വിമാനം ഇറങ്ങി നടക്കുന്നതിനിടെ പെട്ടെന്ന് യാതൊന്നും കേൾക്കാനാകാതെ വന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഞാനെന്തു കൊണ്ട് സജീവമല്ലെന്ന് പലരും ചോദിച്ചിരുന്നു… ആഴ്ചകൾക്കിപ്പുറമാണ് ഇക്കാര്യം നിങ്ങളോട് പങ്കു വയ്ക്കാനുള്ള ധൈര്യം സംഭരിക്കാനായത്. വൈറസ് ബാധ മൂലമുള്ള അപൂർവമായ സെൻസറി ന്യൂറൽ നാഡീ പ്രശ്നത്തിലൂടെ എന്‍റെ കേൾവി നഷ്ടപ്പെട്ടതായി ഡോക്റ്റർമാർ അറിയിച്ചിരിക്കുന്നു എന്നാണ് അവർ കുറിച്ചിരിക്കുന്നത്. തന്നെ പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്ന് ആരാധകരോടും അഭ്യുദയകാംക്ഷികളോടും ആവശ്യപ്പെട്ടിട്ടുമുണ്ട് അൽക. ഹെഡ് ഫോണുകൾ ഉപയോഗിച്ച് ഉയർന്ന ശബ്ദത്തിൽ പാട്ടു കേൾക്കുന്നത് ഒഴിവാക്കണമെന്നും അവൻ മുന്നറിയിപ്പു നൽകുന്നുണ്ട്. ടിപ് ടിപ് ബർസാ പാനി, ഏക് ദോ തീൻ, ചോളി കേ പീഛേ ക്യാ ഹേ, കഭി അൽവിദ നാ കെഹ്നാ, ലട്കി ബഡീ അൻജാനീ ഹേ, തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളാണ് അൽകയുടെ ശബ്ദം അനശ്വരമാക്കിയിരിക്കുന്നത്.ഗായകരായ സോനു നിഗം, ശങ്കർ മഹാദേവൻ എന്നിവരെല്ലം അൽകയ്ക്ക് പെട്ടെന്ന് സുഖമാകട്ടേയെന്ന് ആശംസിച്ചിട്ടുണ്ട്.
Advertisements
Advertisements
Advertisements
Related Posts
ഇനി വൈകില്ല; ‘അജയന്റെ രണ്ടാം മോഷണം’ ഓണം റിലീസ്
- Press Link
- August 12, 2024
- 0
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ വിവാഹിതായി
- Press Link
- September 6, 2024
- 0