ആദ്യ സിനിമ റിലീസിന് എത്തും മുമ്പേ ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യര്‍. നടി ഇന്നും സോഷ്യല്‍ മീഡിയയുടെ ലോകത്ത് സജീവമാണ്. താരത്തിന്റെ സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകള്‍ ആഘോഷിക്കപ്പെടാറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ഗ്ലാമര്‍ ലുക്കിലാണ് പ്രിയ എത്തിയിരിക്കുന്നത്. കസവ് സാരിയുടുത്ത് ആറ്റില്‍ മുങ്ങി നിവരുന്ന ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. അരിയില്‍ പൊന്നരഞ്ഞാണം കാണും വിധത്തിലാണ് ഫോട്ടോഷൂട്ട്. നെറുകയില്‍ സിന്ദൂരവും ചാര്‍ത്തിയിരിക്കുന്നു. അനുപമ പരമേശ്വരന്‍, അനശ്വര രാജന്‍,സര്‍ജാനോ ഖാലിദ് തുടങ്ങിയ താരങ്ങള്‍ പ്രിയയുടെ പുതിയ ഫോട്ടോഷൂട്ടിന് കൈയ്യടിച്ചു. തങ്ങളുടെ സ്‌നേഹം കമന്റ്‌ലൂടെയും ലൈക്കിലൂടെയുമാണ് അവര്‍ അറിയിച്ചത്.
‘ഫോര്‍ ഇയേഴ്‌സ്’,’കൊള്ള’തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് പ്രിയയെ ഒടുവില്‍ കണ്ടത്.ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി പതിപ്പ് ‘യാരിയാന്‍ 2’ എന്ന സിനിമയിലും നടി വേഷമിട്ടു.