പിലാക്കാവ് അടിവാരത്ത് മാനന്തവാടി നഗരസഭ തുടങ്ങുന്ന ഇന്ദിരാഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് & വെല്‍നെസ് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെയാണ് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒ. പി കൗണ്ടറിന്റെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ നിര്‍വഹിച്ചു. ഫര്‍മസിയുടെ ഉദ്ഘാടനം ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ നിര്‍വഹിച്ചു. നഗരസഭയ്ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് സൗജന്യമായി സ്ഥലം വിട്ട് നല്‍കിയ പ്ലാമൂല കുടുംബത്തെ വികസനകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ ലേഖ രാജീവന്‍ ആദരിച്ചു. ചിലങ്ക ഓണ്‍ലൈന്‍ ഡാന്‍സ് പ്രോഗ്രാമില്‍ ലോക ജേതാവായ പ്ലാമൂല വീട്ടില്‍ കുമാരി നന്ദന ബാലനെ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫാത്തിമ ടീച്ചര്‍ ആദരിച്ചു. വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, അബ്ദുള്‍ ആസിഫ്, സീമന്തിനി സുരേഷ്, വി.യു ജോയ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ആര്‍ ഗീതു കൃഷ്ണ, ഡോ. അജയ് ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചക്ക് 1.30 മുതല്‍ 6.30 വരെയാണ് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുക.
Advertisements
Advertisements
Advertisements
Related Posts
ഇനി അടുക്കള സ്റ്റൈലാക്കാം ; പണം സര്‍ക്കാര്‍ നല്‍കും
- Press Link
- December 25, 2024
- 0
ഭര്‍ത്താവ് ‘കുര്‍ക്കുറേ’ വാങ്ങിനല്കാത്തതിനെ ചൊല്ലി വഴക്ക്, വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
- Press Link
- May 19, 2024
- 0
Post Views: 2 ലഖ്നൗ: ഭര്‍ത്താവ് ‘കുര്‍ക്കുറേ’ വാങ്ങിനല്കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി പോലീസിനെ സമീപിച്ചത്. ഭര്‍ത്താവ് ഒരുദിവസം ‘കുര്‍ക്കുറേ’ വാങ്ങികൊണ്ടുവരാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും ഇതേച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായെന്നും […]