2018’, ‘എആർഎം’, എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ കൃഷ്ണ, ‘ഗാന്ധിവധാരി അർജുന’, ‘ഹനുമാൻ’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്.
‘ഫോറെൻസിക്കി’ന് ശേഷം ടോവിനോ – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ സിനിമ രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് നിർമ്മിക്കുന്നത്. മികച്ച ദൃശ്യ ഭാഷ പുലർത്തുന്ന ടീസർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ് ഇൻവെസ്റ്റിഗേഷന് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രമാണ് ഐഡന്റിറ്റി എന്ന് ടീസർ സൂചന നൽകുന്നുണ്ട്. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും. ജിസിസി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.
തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷങ്ങൾ ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.
Advertisements
Advertisements
Advertisements