ആകാശത്ത് സെല്‍ ഫോണ്‍ ടവറുമായി സ്‌പെയ്സ് എക്‌സ്; പ്രഖ്യാപനവുമായി സ്റ്റാര്‍ലിങ്ക്

Advertisements
Advertisements

‘ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍’ എന്ന ആശയം വരും വര്‍ഷങ്ങളില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് കമ്പനി പുതിയ വെബ്സൈറ്റിലൂടെ direct.starlink.com പങ്കുവയ്ക്കുന്നത്. സ്‌പെയ്സ് എക്‌സ് അതി നൂതന ഇനോഡ്ബി (eNodeB) മോഡം സാറ്റ്ലൈറ്റുകളില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കമ്പനിയുടെ പുതിയ വെബ്സൈറ്റ് പറയുന്നത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ടെലികോം നെറ്റ്വര്‍ക്കായ ടി-മൊബൈലുമായി സഹകരിച്ചാണ് ഇത്തരത്തിലൊരു ഉദ്യമം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് സ്‌പെയ്‌സ് എക്‌സ് നേരത്തെ പറഞ്ഞിരുന്നു.

Advertisements

വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 2024ല്‍ ടെക്സ്റ്റ് അയക്കാനുള്ള സംവിധാനം സാധ്യമാക്കുമെന്നാണ് പറയുന്നത്. 2025ല്‍ തന്നെ വോയിസ് കോളുകള്‍, ഡാറ്റാ, എല്‍ഓടി സംവിധാനവും തയ്യാറാകുമെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. പദ്ധതി നടപ്പിലാക്കാനായി അമേരിക്കയുടെ ഫെഡറല്‍ കമ്മ്യുണിക്കേഷന്‍സ് കമ്മിഷന്റെ അനുമതി ഇപ്പോഴും കമ്പനിയ്ക്ക് ലഭിച്ചിട്ടില്ല. ഇത് കിട്ടാനായി നിയമനിര്‍മാതാക്കളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. എന്നാല്‍, ഡിഷ് നെറ്റ്വര്‍ക്ക്, ആപ്പിളിന് സാറ്റ്ലൈറ്റ് സേവനം നല്‍കുന്ന കമ്പനിയായ ഗ്ലോഹല്‍ സ്റ്റാര്‍ തുടങ്ങിയ കമ്പനികള്‍ സ്പേയ്സ് എക്‌സിന്റെ സെല്യുലര്‍-സാറ്റലൈറ്റ് സേവനം സംബന്ധിച്ച് എതിര്‍പ്പുമായി എത്തിയിട്ടുണ്ട്.

ചില ഫോണുകളിലും, മസ്‌കിന്റെ ഇലക്ട്രിക് വാഹനക്കമ്പനിയായ ടെസ്ലയിലും ആയിരിക്കും ആദ്യം ഇത് ലഭ്യമാക്കുക എന്ന സൂചനയും മസ്‌ക് നല്‍കിയിരുന്നു. നിലവില്‍ സ്റ്റാര്‍ ലിങ്കിന് 4,265 സാറ്റലൈറ്റുകളാണുള്ളത്. ഇവയ്‌ക്കൊപ്പം ഇനോഡ്ബി മോഡമുളള മൈക്രോസാറ്റ്ലൈറ്റുകളും കൂടി പ്രവര്‍ത്തിപ്പിച്ച് വരും വര്‍ഷങ്ങളില്‍ ലക്ഷ്യം നേടാനാണ് കമ്പനിയുടെ ശ്രമം. ഓഗസ്റ്റിലെ മസ്‌കിന്റെ ട്വീറ്റില്‍ സ്റ്റാര്‍ ലിങ്കിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് പറഞ്ഞിരുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights