ആദിത്യ എൽ 1 വിക്ഷേപണം ഇന്ന് രാവിലെ 11.50ന്

Advertisements
Advertisements

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ധൗത്യം ആദിത്യ എൽ 1 നിന്റെ വിക്ഷേപണം ഇന്ന്. പി.എസ്.എൽ.വി സി 57 ​റോക്കറ്റിലാണ് ആദിത്യ എൽ1 ന്റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നും 11.50 നാണ് വിക്ഷേപണം. ഇതിന്റെ ഭാഗമായി 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചിരുന്നു. അതേസമയം ആദിത്യ എൽ 1 നിന്റെ വിക്ഷേപണം തത്സമയം കാണുന്നതിനുള്ള സൗകര്യം ഐഎസ്ആര്‍ഒ വെബ്‌സൈറ്റ് ആയ https://isro.gov.in ല്‍ ഒരുക്കിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു

Advertisements

ഐ.എസ്.ആർ.ഒ.യൂടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി സിയുടെ 59ാം ധൗത്യത്തിൽ ആദിത്യ എൽ 1 നെ ഇന്ന് ബഹിരാകശത്ത് സ്ഥാപിക്കും.

ആദ്യം സ്ഥാപിക്കുക ഭൂമിയുമായി ചേർന്ന് നിൽക്കുന്ന ഒരു ഓർബിറ്റിലാകും അവിടെ നിന്നും ഒരു നീണ്ട യാത്രയാണ് ആദിത്യ എൽ 1 ന്റെ മുൻപിൽ ഉള്ളത്.

Advertisements

15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിയും ചേർന്ന് നിൽക്കുന്ന സിസ്റ്റത്തിനകത്തെ ലഗ്രാജ് 1 പോയിന്റിൽ നിന്ന് കൊണ്ട് യാതൊരു തടസ്സവുമില്ലാതെ മറ്റു ഗൃഹങ്ങളുടെയോ ചന്ദ്രന്റെയോ നിഴൽ പതിക്കാതെ പൂർണ സമയവും സൂര്യ നിരീക്ഷണത്തിന് പറ്റിയ സ്ഥലമായ ലഗ്രാജ് 1 ൽ നിന്ന് കൊണ്ട് മുഴുവൻ സമയവും സൂര്യനെ നിരീക്ഷണം നടത്തുകയാണ് ആദിത്യ എൽ 1 എന്ന ധൗത്യത്തിന്റെ പരമമായ ലക്ഷ്യം.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights