ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു പോകരുത്.

Advertisements
Advertisements

രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. നിരവധി സ്ഥലങ്ങളില്‍ ആധാർ കാർഡ് നല്‍കേണ്ടതിനാല്‍ ആധാർ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ആധാർ വിവരങ്ങള്‍ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ആധാർ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള വഴികള്‍ ഇതാ…

Advertisements

ആധാർ കാർഡിന് മാസ്‌ക് ഉപയോഗിക്കുക

ആധാർ നമ്പർ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഒരു മാസ്‌ക് ചെയ്ത ആധാർ അല്ലെങ്കില്‍ ഒരു വെർച്വല്‍ ഐഡി ഉപയോഗിക്കുക. യഥാർത്ഥ നമ്പർ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം.

Advertisements

മൊബൈല്‍ നമ്പർ അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ആധാർ രേഖകളില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പർ എപ്പോഴും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. കാരണം, നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകളും ഒട്ടിപികളും നിങ്ങള്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

ആധാർ ലോക്ക് ചെയ്യുക

നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ നിങ്ങളുടെ ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാം. ആവശ്യമുള്ളപ്പോള്‍ അണ്‍ലോക്ക് ചെയ്യാൻ എളുപ്പമാണ്.

ഡൗണ്‍ലോഡ് ചെയ്ത ശേഷം ആധാർ ഫയല്‍ ഡിലീറ്റ് ചെയ്യുക

ഏതെങ്കിലും അവസരത്തില്‍ നിങ്ങളുടെ ഇ-ആധാർ ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍, അതിനുശേഷം ഫയല്‍ ഡിലീറ്റ് ചെയ്യണം. അതേസമയം, ആധാർ കാർഡ് പുതുക്കേണ്ട സമയ പരിധി നീട്ടിയിട്ടുണ്ട്. ആധാർ കാർഡ് എടുത്തിട്ട് 10 വർഷം കഴിഞ്ഞവർ ഉൾപ്പെടെ സൗജന്യമായി വിവരങ്ങള്‍ പുതുക്കാനുള്ള തിയതി, പുതിയ ഉത്തരവ് പ്രകാരം 2024 ഡിസംബര്‍ 14 വരെയാണ്. ഫീസില്ലാതെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിട്ടിറ്റുണ്ട്

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights