ആധാർ സേവനങ്ങൾ സൗജന്യമാണ്; അക്ഷയ കേന്ദ്രങ്ങളുടെ പകൽകൊള്ളയിൽ വീഴാതിരിക്കുക

Advertisements
Advertisements

ആധാർ സംബന്ധമായ പല സേവനങ്ങളും സൗജന്യമാണ്. എന്നാൽ പലപ്പോഴും അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾക്ക് വിവിധ കാരണങ്ങൾ കാണിച്ച് അമിത ഫീസ് ഈടാക്കാറുണ്ട്.ഇതിൽ പ്രധാനമായും ഉപയോക്താക്കൾ പറ്റിക്കപ്പെടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

Advertisements

ഒരാൾ ആദ്യമായി ആധാർ എടുക്കുകയാണെങ്കിൽ (എൻറോൾമെന്റ്) അയാൾ ഒരു തരത്തിലുമുള്ള ഫീസ് നൽകേണ്ടതില്ല.  5- 7 വയസ്സിനും 15-17 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും അതോടൊപ്പം മറ്റു വിവരങ്ങൾ പുതുക്കുന്നതിനും ഫീസ് നൽകേണ്ടതില്ല.

ഈ സാഹചര്യങ്ങളിൽ ഒഴികെ ഒന്നോ അതിലധികമോ വിവരങ്ങൾ (പേര് തിരുത്തൽ, വിലാസം മാറ്റൽ തുടങ്ങിയവയുൾപ്പെടെ) പുതുക്കുന്നതിനും തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിനും 50 രൂപയാണ് ഫീസ് നൽകണം. 14 വയസ്സിനിടയിലും 17 വയസ്സിന് ശേഷവുമാണ് ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതെങ്കിൽ 100 രൂപ ഫീസ് നൽകണം.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights