സംഗീത പരിപാടിക്കിടെ ആരാധകരില്‍ നിന്ന് ഗായകര്‍ക്ക് നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അമേരിക്കൻ റാപ് ഗായിക കാര്‍ഡി ബിക്ക് ഒരു ആരാധകനില്‍ നിന്നും ഈയിടെ നേരിട്ടത് അത്ര നല്ല അനുഭവമല്ല. ആരാധകന്റെ മോശം പെരുമാറ്റത്തില്‍ ക്ഷുഭിതയായ താരം ഒരു നിമിഷംപോലും പാഴാക്കാതെയാണ് മറുപടി നല്‍കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Cardi B throws her microphone at an audience member who threw a drink at her ???? pic.twitter.com/fKmFLFGzKw
— Daily Loud (@DailyLoud) July 30, 2023
ശനിയാഴ്ചയാണ് സോഷ്യല്‍ മീഡിയയെ ഒന്നടങ്കം അമ്ബരപ്പിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തന്റെ ഹിറ്റ് ഗാനമായ ബോഡാക് യെല്ലോ എന്ന ഗാനം അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു കാര്‍ഡി. ഇതിനിടയിലാണ് സംഗീതപരിപാടിക്കെത്തിയ മുൻനിരയിലുണ്ടായിരുന്ന കാണികളിലൊരാള്‍ ഗായികയ്ക്ക് നേരെ ഗ്ലാസിലിരുന്ന മദ്യം എറിഞ്ഞത്. ഒന്ന് ഞെട്ടിയ കാര്‍ഡി പാട്ട് നിര്‍ത്തി മദ്യം എറിഞ്ഞ ആരാധകന് നേരെ മൈക്ക് വലിച്ചെറിയുകയുമായിരുന്നു.
@iamcardib would've been the Lebron of dodgeball if she didn't pursue music
????pic.twitter.com/13y7WsFsNg— GeekedUp (@GeekedUpProd) July 30, 2023
അധികം താമസിയാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ പരിപാടി നടക്കുന്ന വേദിക്കരികില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ കാട്ടുതീപോലെ പടരാൻ അധികം സമയമൊന്നും എടുത്തില്ല. രണ്ട് വീഡിയോകളാണ് പുറത്തുവന്നവയില്‍ പ്രധാനപ്പെട്ടത്. മൈക്ക് എറിഞ്ഞശേഷം ആരാധകനോട് ക്ഷുഭിതയായി സംസാരിക്കുന്ന കാര്‍ഡിയേയാണ് വീഡിയോയില്‍ കാണാനാവുക. അതേസമയം എവിടെയാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമായിട്ടില്ല.