മെറ്റ് ഗാലയിലുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ട്. ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയത്തിലാണ് മെറ്റ് ഗാല നടക്കുന്നത്. Sleeping Beauties: Reawakening Fashion എന്ന തീം അവലംബിച്ചാണ് ആലിയ ഒരു സാരി ധരിച്ചിരുന്നത്. സബ്യസാചി മുഖർജി രൂപകല്പന ചെയ്ത 23 അടി നീളമുള്ള സാരിയിൽ മരതക കല്ലുകളും പതിച്ചിരുന്നഈ സാരി നൽകിയ പണിയെക്കുറിച്ചാണ് നെറ്റ്ഫ്ലിക്സിന്റെ കപിൽ ശർമ ഷോയിൽ ആലിയ ഭട്ട് വെളിപ്പെടുത്തിയത്. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ രണ്ടിൽ ഇൻസ്റ്റഗ്രാം പേജിൽ വന്ന കമൻ്റുകൾ വായിക്കുന്നതിനിടെയാണ് ആലിയയുടെ മെറ്റ്ഗാല ചിത്രം കപിലിന്റെ ശ്രദ്ധയിൽപെട്ടതും അർച്ചന ഇക്കാര്യം ചോദിച്ചതും. ഇത്തരം വസ്ത്രം ധരിച്ച് എങ്ങനെ ഒരാൾ ടോയ്‌ലെറ്റില്‍ പോകുമെന്നായിരുന്നു ചോദ്യം. നിങ്ങൾക്ക് പോകാനാകില്ല, ഞാൻ ആറു മണിക്കൂറോളം ടോയ്‌ലെറ്റില്‍ പോകാതെ പിടിച്ചിരുന്നു—-ആലിയ മറുപടി നൽകി
Advertisements
Advertisements
Advertisements
Related Posts
‘വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും
- Press Link
- September 14, 2023
- 0