ആളെക്കൂട്ടാൻ അടവുകളിറക്കി യൂട്യൂബ്; യൂട്യൂബിന് ഇനി എ ഐ ചാറ്റ്ബോട്ട്

Advertisements
Advertisements

കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ പുതിയ എ ഐ ചാറ്റ്ബോട്ട് പോലുള്ള ടൂളുകൾ ഉപയോഗിച്ച് യൂട്യൂബ്. എ ഐ ചാറ്റ്ബോട്ടും എ ഐ അധിഷ്ഠിത കമന്റ് സമ്മറി സംവിധാനവുമാണ്‌
നിലവിൽ കൊണ്ടുവരുന്നത്. ഉപഭോക്താവുമായി സംഭാഷണം നടത്താനുള്ള സംവിധാനം വീഡിയോയുടെ താഴെ ഒരുക്കും. വീഡിയോയ്ക്ക് താഴെയായി Ask എന്നൊരു ബട്ടന്‍ ഇതിനായി നല്‍കിയിട്ടുണ്ടാവും. വീഡിയോ കാണുന്നത് തടസപ്പെടാതെ തന്നെ ചാറ്റ് ബോട്ട് മറുപടി നല്‍കും. കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയെക്കുറിച്ചുള്ള വിവരങ്ങൾ വീഡിയോ തടസ്സപ്പെടാതെ തന്നെ നൽകാനുള്ള സംവിധാനമായാണ് ഇതിനെ കണക്കാക്കുന്നത്.

Advertisements

വീഡിയോകളുടെ താഴെയുള്ള കമന്റുകളുടെ സംഗ്രഹം അറിയാനാകുന്ന ഫീച്ചറാണ് കമന്റ് സമ്മറി. ഇതിലൂടെ താഴെ നടക്കുന്ന കമന്റുകളുടയും കാഴ്ചക്കാർ തമ്മിലുള്ള ചർച്ചകളുടെയും പൂർണരൂപം മനസിലാക്കാൻ കഴിയും. വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ കമന്റുകളെ ക്രമീകരിച്ച് നല്‍കുമ്പോള്‍ അനാവശ്യ വിഷയങ്ങളിലെ കമന്റുകള്‍ നീക്കം ചെയ്യാന്‍ അത് ക്രിയേറ്റര്‍മാരെ സഹായിക്കുകയും ചെയ്യും

വീഡിയോ സ്ട്രീമിങ് മെച്ചപ്പെടുത്താനും ആളുകൾക്ക് കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാനുമാണ് ഇത്തരം എ ഐ ടൂളുകൾ പരീക്ഷിക്കാൻ യൂട്യൂബ് ഒരുങ്ങുന്നത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights