മാനന്തവാടി:കലാസാഹിത്യങ്ങള്‍ വ്യക്തികളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുവാൻ സഹായിക്കുമെന്നും വ്യക്തി നിര്‍മാണവും സമൂഹ നിര്‍മാണവും സാധ്യമാകുന്നത് ആവിഷ്‌കാരങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴാണെന്നും
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാനന്തവാടി സെക്ടർ തല സാഹിത്യോത്സവ് പിലാക്കാവ് വട്ടർക്കുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഹൈൽ. കെ അധ്യക്ഷത വഹിച്ചു. സിനാൻ സഅദി, ഹാരിസ് ഖുതുബി, മൊയ്തു വി.കെ, മുഹമ്മദലി ഖുതുബി, നൗഫൽ സഖാഫി, ഉവൈസ് നൂറാനി, സുധീർ. കെ, മുസ്തഫ ലത്തീഫി, മുഹ്സിൻ ഒ.എസ് തുടങ്ങിയവർ സംസാരിച്ചു.
നൈസര്‍ഗികമായ സര്‍ഗാത്മക ശേഷിയുള്ളവരാണ് മനുഷ്യര്‍. പാടിയും പറഞ്ഞും വരച്ചും ചിരിച്ചുമാണ് മനുഷ്യന്‍ സര്‍ഗാത്മക ശേഷിയെ പുറത്തറിയിക്കുന്നത്. അതിനുള്ള ഇടങ്ങളും ഇടവേളകളും കിട്ടാതിരിക്കുമ്പോള്‍ മനുഷ്യന്‍ അസ്വസ്ഥനാകുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.