മലയാളികളുടെ ജനപ്രിയ നടികളിൽ ഒരാളാണ് ഉർവശി. ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് ചിത്രത്തിലൂടെയാണ് ഉർവശി ആദ്യമായി നടിയായി എത്തുന്നത്. മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളിൽ ഇതിനോടകം നദി അഭിനയിച്ചിട്ടുണ്ട് . മികച്ച നടിക്കുള്ള കേരളം സംസ്ഥാന പുരസ്‌കാരം ആറ് തവണ നടിക്ക് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡ് ഒരു തവണയും നടിയെ തേടിയെത്തിയിട്ടുണ്ട്.മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉര്‍വശി സ്വന്തമാക്കിയിട്ടുണ്ട്. ഉര്‍വശി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഹെര്‍. ഒരു നഗരത്തില്‍ അഞ്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന അഞ്ച് സ്ത്രീകളുടെ കഥയാണ് പ്രമേയം. ആന്തോളജി ചിത്രമായാണ് ഹെര്‍ പുറത്തിറങ്ങുന്നത്. പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍, ഐശ്വര്യ രാജേഷ്, ലിജോ മോള്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നടനും സംവിധായകനുമായ പ്രതാപ് പോത്തനാണ് ഉര്‍വശിയുടെ ജോഡിയായി സിനിമയിൽ എത്തുന്നത്.
പ്രതാപ് പോത്തനെപ്പോലെ ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ജോഡിയായി അഭിനയിക്കുന്നതിൽ തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് നടി പറയുന്നു. നാലഞ്ച് ദിവസം കഴിഞ്ഞാണ് തങ്ങള്‍ സിങ്ക് ആയതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചിൽ.ഒരു ആന്തോളജിക്ക് വേണ്ടി ഷോര്‍ട്ട് ഫിലം സെറ്റപ്പിലല്ല ഈ പടം എടുത്തത്. ഒരു വലിയ സിനിമ എങ്ങനെയാണോ ചെയ്യേണ്ടത് അതുപോലെയാണ് എടുത്തിട്ടുള്ളത്. പ്രതാപ് പോത്തന്‍ സാറായിരുന്നു എന്റെ ജോഡിയായിട്ട് എത്തിയത്. വളരെ സീനിയറായിട്ടുള്ള ആക്ടറും അതിലുപരി നല്ലൊരു ഡയറക്ടറുമായിരുന്നു അദ്ദേഹം.
എന്റെയും അദ്ദേഹത്തിന്റെയും പ്രായം തമ്മില്‍ നല്ല വ്യത്യാസമുണ്ട്. അപ്പോള്‍ അതിന്റേതായ ചെറിയൊരു ഹെസിറ്റേഷനുണ്ടായിരുന്നു. ഇതിന്റെ റൈറ്ററായിട്ടുള്ള അശ്വതിയാണ് അദ്ദേഹത്തെ കംഫര്‍ട്ടാക്കിയത്. ട്രെയ്‌ലറില്‍ ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ നല്ല കെമിസ്ട്രിയാണെന്ന് പലരും പറഞ്ഞിരുന്നു. ആ കെമിസ്ട്രി തോന്നിയതിന് എല്ലാ ക്രെഡിറ്റും അശ്വതിക്കാണ്. പക്ഷേ സിനിമ റിലീസാകുന്നതിന മുമ്പ് അദ്ദേഹം മരിച്ചു. അത്രയും വലിയ കലാകാരന്റെ അവസാന സിനിമയില്‍ ഭാഗമായത് പുണ്യമായി കരുതുന്നു,’ ഉര്‍വശി പറയുന്നു.
Advertisements
Advertisements
Advertisements