ഇന്ത്യന്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യമുളള രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങളിലേക്കെല്ലാം യാത്ര ചെയ്യുന്നത് പണം ലാഭിക്കാനും യാത്രാബജറ്റ് കുറയ്ക്കാനും സഹായിക്കും. ഇന്ത്യന്‍ രൂപയ്ക്ക് പ്രാദേശിക കറന്‍സിയേക്കാള്‍ കൂടുതല്‍ മൂല്യമുള്ള എട്ട് രാജ്യങ്ങളിലും ഇന്ത്യന്‍ രൂപയുടെ വില എത്രയാണെന്ന് അറിയാം.
വിയറ്റ്‌നാം (ഒരു രൂപ = 299.97 വിയറ്റ്‌നാമി ഡോങ് )
ഇന്ത്യയിലെ 1 രൂപ എന്നുപറയുന്നത് 299.97 വിയറ്റ്‌നാമി ഡോങ് ആണ്. വിയറ്റ്‌നാമി ഡോങ് ലോകത്തിലെ തന്നെ ഏറ്റവും പവര്‍ കുറഞ്ഞ കറന്‍സിയാണ്. ഏറ്റവും സമ്പന്നമായ നഗരങ്ങളും മനോഹരമായ രാജ്യങ്ങളും ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന മണ്ണുമാണ് വിയറ്റ്‌നാമിലേത്.
ലാവോസ് (ഒരു രൂപ =259.43 ലാവോഷ്യന്‍ കിപ്പ്)
ഇന്ത്യയുടെ ഒരു രൂപ എന്നത് 259.43 ലാവോഷ്യന്‍ കിപ്പാണ്. ലാവോഷ്യന്‍ കിപ്പിന് താരതമ്യേനെ മൂല്യം കുറവാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലാവോസിലെ യാത്ര അത്ര ചെലവേറിയതല്ല. സംസ്‌കാരവും പ്രകൃതിസൗന്ദര്യവും കൊണ്ട് സമ്പന്നമാണ് ലാവോസ്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഈ ഭൂപ്രദേശം ശാന്തമായ ബുദ്ധ വിഹാരങ്ങള്‍, പര്‍വ്വതങ്ങള്‍, നദികള്‍, ക്ഷേത്രങ്ങള്‍ എന്നിവകള്‍ കൊണ്ട് പേരുകേട്ടതാണ്.
ശ്രീലങ്ക(ഒരു രൂപ= 3.46 ശ്രീലങ്കന്‍ രൂപ)
ശ്രീലങ്കന്‍ രൂപയ്ക്ക് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. നമ്മുടെ ഒരു രൂപ ശ്രീലങ്കയില്‍ 3.46 ശ്രീലങ്കന്‍ രൂപയാണ്. ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള ദ്വീപ് രാഷ്ട്രമായ ശ്രീലങ്ക അതിമനോഹരമായ ബീച്ചുകളും തേയിലത്തോട്ടങ്ങളും, പുരാതന അവശിഷ്ടങ്ങളും ഒക്കെ നിറഞ്ഞ മനോഹരമായ ഇടമാണ്.
ദക്ഷിണ കൊറിയ (ഒരു രൂപ = 16.43 ദക്ഷിണകൊറിയന്‍ വോണ്‍)
ദക്ഷിണകൊറിയയില്‍ ഇന്ത്യയിലെ ഒരു രൂപയുടെ വില 16. 43 ദക്ഷിണ കൊറിയന്‍ വോണ്‍ ആണ്. മനോഹരമായ യാത്രാനുഭവം സമ്മാനിക്കാന്‍ ദക്ഷിണകൊറിയയ്ക്ക് സാധിക്കും. ഇവിടുത്തെ തിരക്കേറിയ തെരുവുകള്‍, ദ്വീപിന്റെ ശാന്തത, ജിയോങ്‌ബോക്ഗംഗ് കൊട്ടാരം ഇവയൊക്കെ നല്ലൊരു യാത്രാനുഭവം പകര്‍ന്നുനല്‍കും.
കംബോഡിയ (ഒരു രൂപ = 48 കമ്പോഡിയന്‍ റിയല്‍)
കംബോഡിയന്‍ റിയലിന് താരതമ്യേനെ കുറഞ്ഞ മൂല്യമായതുകൊണ്ട് അവിടെ യാത്ര ചെയ്യുന്നതും താമസിക്കുന്നതും ചെലവുകുറഞ്ഞ കാര്യമാണ്.
ഇന്തോനേഷ്യ ( ഒരു രൂപ = 185.59 ഇന്തോനേഷ്യന്‍ റുപിയ)
17,000ത്തിലധികം ദ്വീപ സമൂഹങ്ങളുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപ സമൂഹമാണ് ഇന്തോനേഷ്യ. ഇന്തോനേഷ്യയില്‍ നമ്മുടെ ഒരു രൂപയുടെ മൂല്യം 185.59 രൂപയാണ്. ഇന്തോനേഷ്യന്‍ റുപ്പിക്ക് നിലവില്‍ താഴ്ന്ന മൂല്യമാണുള്ളത്. അതുകൊണ്ട് മനോഹരമായ ഈ രാജ്യം സന്ദര്‍ശിക്കുന്നത് ലാഭകരമാണ്.
ഇറാന്‍ (ഒരു രൂപ = 499.02 ഇറാന്‍ റിയാല്‍)
ഇറാനില്‍ ഇന്ത്യയിലെ ഒരു രൂപയ്ക്ക് 499.02 രൂപയാണ് മൂല്യം. ചരിത്രപരമായ സാംസ്‌കാരികവുമായ സമ്പത്ത് ഉണ്ടായിരുന്നിട്ടും ഇറാനിയന്‍ റിയാലിന് വര്‍ഷങ്ങളായി സാമ്പത്തിക ഉപരോധവും ഉയര്‍ന്ന പണപ്പെരുപ്പവും ഉണ്ട്.