രാജ്യത്ത് മെറ്റയുടെ ഓൺലൈൻ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് 2024 സെപ്തംബർ മാസം മാത്രം നിരോധിച്ചത് 85,84,000 അക്കൗണ്ടുകൾ. ഉപഭോക്താക്കളുടെ അപ്പീലിനെ തുടർന്ന് ഇതിൽ 33 അക്കൗണ്ടുകളുടെ വിലക്ക് വാട്സ്ആപ്പ് പിൻവലിച്ചുവെന്നും കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1,658,000 അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതിയൊന്നും ഇല്ലാതെ നിരോധിച്ചവയാണ്. അക്കൗണ്ട് ഉടമകളിൽ നിന്ന് 8,161 പരാതികളാണ് വാട്‌സ്ആപ്പിന് 2024 സെപ്റ്റംബർ മാസം ലഭിച്ചത്. അവയിൽ 3,744 എണ്ണം നിരോധന അപ്പീലുകളായിരുന്നു. ഇവ പരിഗണിച്ച് 33 അക്കൗണ്ടുകളുടെ നിരോധനം വാട്സ്ആപ്പ് നീക്കി. ഈ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. ആപ്പിന്റെ ദുരുപയോഗം തടയാനും വിശ്വസ്യത വർദ്ധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് അക്കൗണ്ടുകളുടെ നിരോധനം.
പുതിയ ഐടി നിയമങ്ങൾ 2021 അനുസരിച്ച്, 50,000-ത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും പ്രതിമാസ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങൾ പ്ലാറ്റ്ഫോം സ്വീകരിച്ച നടപടികൾ, ഗ്രീവൻസ് അപ്പീൽ കമ്മിറ്റി നൽകുന്ന ഏതെങ്കിലും മാർഗ്ഗനിർദ്ദേശത്തിന്റെ വിശദാംശങ്ങൾ എന്നിവ വ്യക്തമാക്കുന്നതിന് ഈ റിപ്പോർട്ട് ആവശ്യമാണ്.
ഓഗസ്റ്റിൽ, വാട്ട്സ്ആപ്പ് മുമ്പ് ഏകദേശം 84. 58 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചിരുന്നു, അതിൽ 16.61 ലക്ഷം മുൻകൂട്ടി നിരോധിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
Advertisements
Advertisements
Advertisements