ദേശീയ സിനിമാ ദിനമായ ഇന്ന് പ്രേക്ഷകര്‍ക്ക് 99 രൂപയ്ക്ക് ചിത്രം കാണാം. മള്‍ട്ടി പ്ലെക്‌സ് ആസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകുന്നത്. കേരളത്തിലും ഈ ഓഫര്‍ ലഭ്യമാണ്.
ഒക്ടോബര്‍ 13-ന് ഏത് സമയത്തും ഓഫര്‍ ലഭിക്കും. ബുക്കിങ് ആപ്പുകളില്‍ 99 രൂപയ്ക്ക് പുറമേ അധിക ബുക്കിങ് ചാര്‍ജ് ഉണ്ടായിരിക്കും. തിയറ്ററുകളിലെ കൗണ്ടറുകളില്‍ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം. മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കഴിലുള്ള പിവിആര്‍ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഓഫര്‍ ലഭ്യമാവുക.