ചങ്ങനാശ്ശേരി സര്‍ഗ്ഗക്ഷേത്രയും ക്രിസ്തുജ്യോതി കോളജും സംയുക്തമായി ചേര്‍ന്ന് നിര്‍മ്മിച്ച ഇരട്ടചങ്കന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിയിലും ക്രിസ്തു ജ്യോതി കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ജോഷി ചീരാന്‍ കുഴിയും ചേര്‍ന്നായിരുന്നു പോസ്റ്റര്‍ പുറത്തിറക്കിയത്.
കേരള നിയമസഭാ ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് എംഎല്‍എ, ജോബ് മൈക്കിള്‍, പ്രശസ്ത നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം എന്നിവര്‍ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിലുണ്ട്. സംസ്ഥാനത്തെ കോളജുകളിലെ ലഹരിമരുന്ന് വില്‍പ്പനയും സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനവും ഈ ചിത്രത്തിന്റെ പ്രമേയമാണ. ക്രിസ്തു ജ്യോതി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ജോണി ആശംസയാണ് ചിത്രം കഥയെഴുതി ഛായഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ക്രിസ്തു ജ്യോതി കോളജ് വിദ്യാത്ഥികള്‍ സര്‍ഗ്ഗ ക്ഷേത്രയിലെ കലാകാരന്മാര്‍ എന്നിവര്‍ക്കൊപ്പം വരുണ്‍ ദേവ്, ഗീതാ ഷാരോണ്‍, ജോയിച്ചന്‍ ഓവേലി, മാധവന്‍ എടപ്പാള്‍, ഡോക്ടര്‍ പരമേശ്വരക്കുറുപ്പ്, പ്രചോദ് ഉണ്ണി, പ്രവീണ്‍ നിലാമ്പരന്‍, ലിജു യോഹന്നാന്‍ തുടങ്ങിയതാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.