ഡിജിറ്റല്‍ ലോകത്ത് ചെറിയ വീഡിയോകളുടെ കാലമാണ് ഇന്ന്. റീലുകളായും ഷോര്‍ട്സുകളായും ഇഠരം വീഡിയോകള്‍ പങ്കുവെയ്ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഒരു മിനിറ്റ് വരെയാണ് ഇത്തരം വീഡിയോകളുടെ സമയദൈര്‍ഘ്യം. ഇപ്പോഴിതാ തങ്ങളുടെ റീലുകളുടെ സമയം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രമുഖ ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം. 10 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെയ്ക്കാനുള്ള സൗകര്യമാണ് ഇന്‍സ്റ്റഗ്രാം ഒരുക്കുന്നത്. രണ്ട് ഓപ്ഷനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ഒന്നാമത്തെ ഓപ്ഷനില്‍ 3 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോയും അടുത്ത ഓപ്ഷനില്‍ 10 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന വിധമാണ് സംവിധാനം ഒരുക്കുക. നിലവില്‍ 10 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സംവിധാനവുമായി ഇന്‍സ്റ്റഗ്രാമിന്റെ പ്രധാന എതിരാളിയായ ടിക്ടോക്ക് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമും മാറ്റത്തിന് തയ്യാറെടുക്കുന്നത്.
Advertisements
Advertisements
Advertisements
Related Posts
ചൈന ബഹിരാകാശ നിലയത്തിന്റെ വലുപ്പം ഇരട്ടിയാക്കുന്നു
- Press Link
- October 6, 2023
- 0
തട്ടിപ്പുകാർക്ക് ‘ചെക്ക്’ വച്ച് ബാങ്കുകള്‍; ഇടപാടുകൾ ഇനി സിംപിളല്ല, അറിയേണ്ടതെല്ലാം
- Press Link
- May 28, 2024
- 0
Post Views: 4 ബാങ്ക് ഇടപാടുകളിലെ തട്ടിപ്പുകള്‍ ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. പലതരത്തിലുള്ള മാർഗങ്ങളാണ് തട്ടിപ്പുകാര്‍ ഇതിനായി ഉപയോഗിച്ച് വരുന്നത്. തട്ടിപ്പുകള്‍ക്ക് തടയിടാനും ഇടപാടുകാരെ സംരക്ഷിക്കുന്നതിനുമായി പുതിയൊരു സംവിധാനം ആവിഷ്ക്കരിച്ചിരിക്കുകയാണ് ബാങ്കുകള്‍. ഇതിന്റെ ഭാഗമായി ഇടപാടുകള്‍ സ്ഥിരീകരിക്കുന്നതിനായി പ്രത്യേക സന്ദേശം […]