ഇൻസ്റ്റലേഷൻ ചാർജുകൾ നൽകാതെ തന്നെ നിങ്ങൾക്ക് BSNL ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ലഭിക്കും

bsnl broadband
Advertisements
Advertisements

ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിൽ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്കായി വിട്ടുവീഴ്ചകൾ തുടരുന്നു. 2024 മാർച്ച് 31 വരെ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കുള്ള എല്ലാ ഇൻസ്റ്റലേഷൻ ചാർജുകളും ഒഴിവാക്കുമെന്ന് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) അറിയിച്ചു.

Advertisements

വിവിധ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് അനുസരിച്ച് വ്യത്യസ്തമായ ഇൻസ്റ്റലേഷൻ ചാർജ് വരിക്കാർ നൽകിയിരുന്നു. ഇതാണ് അടുത്ത വർഷം മാർച്ച് വരെ ഒഴിവാക്കിയിരിക്കുന്നത്. ബിഎസ്എൻഎൽ നൽകുന്ന ഇന്റർനെറ്റ് സേവനങ്ങളിൽ കോപ്പർ കണക്ഷനുകളും ഫൈബർ കണക്ഷനുകളും. രാജ്യത്തുടനീളം ബിഎസ്എൻഎല്ലിന്റെ ഈ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാണ്.

ഇൻസ്റ്റലേഷൻ ചാർജുകൾ ഒഴിവാകുന്നതോടെ നല്ലൊരു തുക ലാഭിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. അതിനാല് ചാർജ് ഒഴിവാക്കിയതിലൂടെ കൂടുതൽ വരിക്കാരെ ആകർഷിക്കാനും അതുവഴി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവന രംഗത്ത് കരുത്ത് വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ബിഎസ്എൻഎൽ നൽകുന്നു. കോപ്പർ കണക്കുകളുടെ ഇൻസ്റ്റലേഷൻ ചാർജായി 250 രൂപ ബിഎസ്എൻഎൽ ഈടാക്കിയിരുന്നത്. ഇതോടൊപ്പം, ഭാരത് ഫൈബർ കണക്കുകൾ സ്ഥാപിക്കുന്നതിന് വാങ്ങിയിരുന്ന 500 രൂപയും ഒഴിവാക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകൾ പല സംസ്ഥാനങ്ങളിലും പ്രതിമാസം 329 രൂപ മുതൽ ലഭ്യമാണ്. ഈ എൻട്രിലെവൽ പ്ലാനിൽ 20 Mbps വേഗതയിൽ 1ടിബി ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കും. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റാവേഗത 4എംബിപിഎസ് ആയി കുറയും

Advertisements

ന്യായമായ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്. അത് കൂടാതെ ഗ്രാമീണ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായി പ്രത്യേക പ്ലാനുകളും കമ്പനി നൽകുന്നുണ്ട്. ഫൈബർ റൂറൽ ഹോം വൈഫൈ എന്നാണ് ഈ പ്ലാനുകൾ അറിയുന്നത്. പ്രതിമാസം 399 രൂപ നിരക്കിലാണ് ഈ പ്ലാൻ ലഭിക്കുന്നത്. 399 രൂപയുടെ ഈ ഗ്രാമീണ ബ്രോഡ്ബാൻഡ് പ്ലാനിൽ 30 എംബിപിഎസ് വരെ ഉയർന്ന വേഗതയിൽ 1000ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഉപഭോക്താക്കൾ ലാൻഡ്‌ലൈൻ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്താൽ ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്റ്റിഡി കോളുകൾ വിളിക്കാം.

ബിഎസ്എൻഎലിന്റെ ഈ എക്‌സ്‌ക്ലൂസീവ് പ്ലാൻ ഗ്രാമപ്രദേശങ്ങളിലെ വ്യക്തിഗത ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കൂ. ഭാരത് ഫൈബർ സേവനങ്ങൾ ലഭ്യമായ മിക്ക സർക്കിളുകളിലും ബിഎസ്എൻഎൽ ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ ലഭ്യമാണ്. എന്നാൽ ഈ പ്ലാൻ ലഭ്യമാകണമെങ്കിൽ തങ്ങളുടെ പ്രദേശം ബിഎസ്എൻഎലിന്റെ ഗ്രാമീണ വിഭാഗത്തിന് കീഴിൽ വരുന്നതാണോ എന്ന് ഉപയോക്താക്കൾ പരിശോധിക്കേണ്ടതുണ്ട്. ഡിസ്കൗണ്ട് നിരക്കിൽ 2195 രൂപയ്ക്ക് ആറുമാസത്തേക്ക് ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ ലഭ്യമാണ്.

12 മാസത്തേക്കുള്ള ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ 4788 രൂപയ്ക്ക് ഒരു മാസത്തെ സൗജന്യ സേവനത്തോടെ ലഭ്യമാണ്. 24 മാസത്തെ ( 2 വർഷം) ദീർഘകാല പ്ലാൻ ഉപഭോക്താക്കൾക്ക് 9576 രൂപയ്ക്ക് 3 മാസത്തെ സൗജന്യ സേവനത്തോടെയും ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ ലഭ്യമാണ്. റൂറൽ ഹോം പ്ലാൻ ഗ്രാമങ്ങൾക്കുള്ളതാണ്. മറ്റുള്ളവർക്കായി ബിഎസ്എൻഎൽ വ്യത്യസ്ത വേഗതയുള്ള പ്ലാനുകൾ വേറെ നൽകുന്നുണ്ട്. 500 രൂപയിൽ താഴെയുള്ള നിരക്കിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ വേണ്ടവർക്ക് 399 രൂപ, 449 രൂപ, 499 രൂപ എന്നിങ്ങനെയുള്ള പ്ലാനുകളിൽ ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്. 40 എംബിഎസിൽ കൂടുതൽ വേഗത വേണമെങ്കിൽ 500 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുക

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights