ഇ-പോസ് യന്ത്രങ്ങള്‍ വീണ്ടും പണിമുടക്കിയതോടെ, സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നത്തേയ്ക്ക് നിര്‍ത്തിവെച്ചു. സോഫ്റ്റ് വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാര്‍ എന്നാണ് ഭക്ഷ്യവകുപ്പ് നല്‍കുന്ന വിശദീകരണം. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ഭക്ഷ്യവസ്തുക്കളില്‍ കേന്ദ്രവിഹിതം പ്രത്യേകം രേഖപ്പെടുത്തുന്ന ബില്‍ നല്‍കുന്നതിനാണ് സോഫ്റ്റ് വെയര്‍ പുതുക്കുന്നത്.രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തനം ആരംഭിച്ച സമയത്താണ് ഇ- പോസ് യന്ത്രങ്ങള്‍ നിശ്ചലമായത്. ഇതിനെ തുടര്‍ന്ന് മണിക്കൂറുകളോളം കാത്തുനിന്നിട്ടും റേഷന്‍ കിട്ടാതെ ആളുകള്‍ മടങ്ങി. ഇ- പോസ് ഇടയ്ക്കിടെ പണിമുടക്കുന്നത് മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് വ്യാപാരികള്‍ പറയുന്നു
Advertisements
Advertisements
Advertisements