ഈട് വേണ്ട, ആധാർ കാർഡ് ഉണ്ടെങ്കിൽ ലോൺ കിട്ടും: കേന്ദ്രസർക്കാർ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം

Advertisements
Advertisements

ആധാര്‍ ഉപയോഗിച്ച്‌ 50,000 രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയെക്കുറിച്ച്‌ അറിയാമോ. തകര്‍ന്നു പോയ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സ്വനിധി യോജന (പിഎം സ്വനിധി യോജന) പദ്ധതിയാണ് ഇത്.2020-ല്‍ ആരംഭിച്ച ഈ പദ്ധതിയുടെ ലക്ഷ്യം ചെറുകിട കച്ചവടക്കാരെയും വഴിയോരക്കച്ചവടക്കാരെയും സ്വയം പര്യാപ്തരാക്കുക എന്നതായിരുന്നു. ഈ പദ്ധതിക്ക് കീഴില്‍, ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ഗ്യാരണ്ടി കൂടാതെ വായ്പ ലഭിക്കും.

ആദ്യഘട്ടത്തില്‍ കച്ചവടക്കാര്‍ക്ക് 10,000 രൂപ വരെയാണ് വായ്പ നല്‍കുന്നത്. ഇത് തിരിച്ചടച്ചാല്‍ അടുത്ത തവണ 20,000 ലഭിക്കും. കൂടാതെ, തിരിച്ചടച്ചാല്‍ ഈ തുക 50,000 രൂപയായി ഉയരും. പിഎം സ്വനിധി പദ്ധതി പ്രകാരം വായ്പ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കച്ചവടക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ബാങ്കില്‍ വായ്പയ്ക്ക് അപേക്ഷിക്കാം.12 മാസത്തിനുള്ളില്‍ വായ്പ തുക തവണകളായി തിരിച്ചടയ്ക്കണം. 10,000 രൂപ ,20,000 രൂപ, 50,000 രൂപ എന്നിങ്ങനെയാണ് ലോണ്‍ തുക. ഒരു വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ 10,000 രൂപ ലഭ്യമാണ്.50 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാര്‍ക്ക് പിന്തുണ നല്‍കുന്ന ഈ പദ്ധതി ഭവന നഗര കാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ളതാണ്.

വഴിയോര കച്ചവടക്കാര്‍ക്ക് എളുപ്പത്തില്‍ പണ ലഭ്യത ഉറപ്പാക്കുകയാണ് പ്രാരംഭമായി ഈ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വര്ഷം മാര്‍ച്ച്‌ വരെ ഈ പദ്ധതിക്ക് കീഴില്‍ ഏകദേശം 65.75 ലക്ഷം വായ്പകളാണ് നല്‍കപ്പെട്ടിരിക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം

പിഎം സ്വനിധി വെബ്സൈറ്റ് അനുസരിച്ച്‌, ലോണ്‍ അപേക്ഷാ ഫോം പൂരിപ്പിച്ച്‌ നല്കണം. ഇതിന് ആവശ്യമായ രേഖകള്‍ എന്തൊക്കെയാണെന്ന് അറിയാമോ? അപേക്ഷ നല്കുന്നയാളുടെ മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. കാരണം, ഓണ്‍ലൈനായി വായ്പ അപേക്ഷ നല്‍കുമ്ബോള്‍ കെവൈസി ആവശ്യമുണ്ട്. മൊബൈല്‍ നമ്ബര്‍ ആധാര്‍ നമ്ബറുമായി ലിങ്ക് ചെയ്യുക എന്നത് നിര്‍ബന്ധമാണ്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights