ഈന്തപ്പഴം നിരവധി ആരോഗ്യഗുണങ്ങളുള്ള ഡ്രൈഫ്രൂട്ടാണ്. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ എന്നിവയുടെ നല്ലൊരു കലവറകൂടിയാണിത്. കൂടാതെ പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവയൊക്കെ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും ഡയറ്റില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്താം. നാരുകള്‍ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. രാവിലെ കുറച്ച് ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാന്‍ ഗുണം ചെയ്യും. ഇത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടാനും വിളര്‍ച്ച തടയാനും സഹായിക്കും. കാത്സ്യം അടങ്ങിയ എല്ലുകളുടെ ആരോഗ്യത്തിനും ഇവ ഗുണകരമാകും.
ഈന്തപ്പഴത്തിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ആന്റി ഓക്‌സിഡന്റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
Advertisements
Advertisements
Advertisements