നമ്മുടെ നാട്ടില്‍ സാധാരണയായി കാണുന്ന ഒന്നാണ് നക്ഷത്രപ്പുളി. ഇതിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. രോഗങ്ങളില്‍ നിന്നും സംരംക്ഷിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്.
വിറ്റാമിന്‍ സിയുടെ മികച്ച കലവറയാണിത്. ഇത് പ്രതിരോധശേഷി കൂട്ടാനും വളരെ നല്ലതാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ അടങ്ങിയ പഴമാണിത്. ഇവയെല്ലാം ഹൃദയത്തിന്റെയും ദഹനനാളത്തിന്റെയും ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
ധാരാളം നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ കലോറി വളരെ കുറവാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് ഉപകരിക്കും.
ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ചര്‍മത്തിന്റെ ആരോഗ്യം മികച്ചതാക്കും. കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും. തലമുടിയുടെ ആരോഗ്യത്തിനും ഇത് കഴിക്കുന്നത് ഗുണം ചെയ്യും. പ്രമേഹമുള്ളവര്‍ക്കും കഴിക്കാവുന്ന പഴമാണിത്.
Advertisements
Advertisements
Advertisements