നമ്മുടെ അടുക്കളയില്‍ പതിവായി കാണുന്ന ഒന്നാണ് വാളന്‍പുളി. ഭക്ഷണത്തിന് രുചി കൂട്ടാന്‍ നമ്മള് ഇത് ഉപയോഗിക്കുന്നു. എന്നാല്‍ പുളിരുചിയ്ക്ക് പുറമേ ഇതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.
ആന്റിഓക്സിഡന്റുകളുടെ മികച്ച സ്രോതസാണ് വാളന്‍പുളി. വിറ്റാമിന്‍ സി, ഇ, ബി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. വാളന്‍പുളി കുതിര്‍ത്ത വെള്ളം ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കും.അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. ഫൈബര്‍ ധാരാളം ഉള്ളതിനാല്‍ ഇത് കഴിക്കുന്നത് ദഹനക്കേട് മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം ശക്തിപ്പെടുക്കാനും ഗുണം ചെയ്യും. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇവയിലെ നാരുകളാണ് സഹായിക്കുന്നത്. അതിനാല്‍ ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
വാളന്‍പുളിയില്‍ പോളിഫെനോളിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് അള്‍സറിനെ പ്രതിരോധിക്കാനും കുടലിന്റെ ആരോഗ്യം അതുവഴി മെച്ചപ്പെടുത്താനും ഉപകരിക്കും. കൂടാതെ ഇതില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.വിറ്റാമിന്‍ എയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യം നല്ലതാക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാനും സഹായിക്കും.
വാളന്‍ പുളിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ഡയറ്റില്‍ പുളി ചേര്‍ന്നുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്.
Advertisements
Advertisements
Advertisements