‘ഈ വിജയം വളരെ വലുതായിരിക്കും’; വിക്രമിന്റെ ‘തങ്കലാ’ന് കയ്യടിയുമായി സൂര്യ

Advertisements
Advertisements

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ബി​ഗ് ബജറ്റ് ചിത്രം തങ്കലാൻ വ്യാഴാഴ്ച റിലീസിനൊരുങ്ങുകയാണ്. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തെ ഏറെ പ്രതീക്ഷോടെയാണ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമാ മേഖലയിൽനിന്ന് തങ്കലാനെ പ്രശംസിച്ചുകൊണ്ട് ഒരു സൂപ്പർതാരം എത്തിയത് ഇരുതാരങ്ങളുടേയും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. സൂര്യയാണ് തങ്കലാന് കയ്യടിയുമായി രം​ഗത്തെത്തിയത്. തങ്കലാൻ… ഈ വിജയം കുറച്ചു വലുതായിരിക്കും എന്നാണ് സൂര്യ എക്സിൽ പോസ്റ്റ് ചെയ്തത്. വിക്രം, സംവിധായകൻ പാ രഞ്ജിത്ത് തുടങ്ങിയവരെ പേരെടുത്തുപറഞ്ഞിട്ടുമുണ്ട് അദ്ദേഹം. സൂര്യയുടെ പോസ്റ്റ് പാ രഞ്ജിത് ഷെയർ ചെയ്തിട്ടുണ്ട്. നന്ദി സർ എന്നാണ് സംവിധായകൻ കുറിച്ചത്. വിക്രമും സൂര്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചെത്തി. ബാല സംവിധാനം ചെയ്ത പിതാമകനിൽ വിക്രമും സൂര്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Advertisements

സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ‘തങ്കലാ’ന്റെ പ്രമേയം. മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് നായികമാർ. പശുപതിയാണ് ഇതിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നത്. സെൻസറിംഗ് പൂർത്തിയായപ്പോൾ യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ഈ ചിത്രം, ഓഗസ്റ്റ് 15-നു വമ്പൻ റിലീസായാണ് ശ്രീ ഗോകുലം മൂവീസ് കേരളത്തിലെത്തിക്കുന്നത്. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റണ്ണർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights