നല്ല സുഖമായി ഉറങ്ങുന്നതിനിടെ വളരെ അപ്രതീക്ഷിതമായി വരുന്ന കാലുവേദന, ഞെടിയിടയിലെത്തുന്ന മസില്‍ പിടിത്തം. ഈ മസില്‍ കയറുമെന്ന പേടിസ്വപ്‌നത്തില്‍ ഉറങ്ങാന്‍ കിടക്കുന്നവരാകും മിക്കവരും. എന്നാല്‍ വീട്ടില്‍ തന്നെ ഈ വേദനയ്‌ക്ക് പരിഹാരം കണ്ടെത്താവുന്നതാണ്.
പേശികള്‍ കൃത്യമായ ഇടവേളകളില്‍ ചുരുങ്ങുന്നതാണ് കാലിലെ മസിലുകള്‍ക്ക് വേദന വരാനുള്ള പ്രധാന കാരണം. ആവശ്യത്തിലധികം വെള്ളം കുടിക്കുന്നത് ഇത്തരത്തിലുളഅള മസില്‍ പിടിത്തത്തിനും വേദനയ്‌ക്കും പരിഹാരമാകും. നിര്‍ജ്ജലീകരണം കാലിലെ വേദനയുടെ പ്രധാന കാരണമാണ്. വേദന കുറയ്‌ക്കാനായി തണുപ്പ് വെള്ളമോ അല്ലെങ്കില്‍ ചൂട് വെള്ളമോ ഉപയോഗിക്കുന്നത് ഉത്തമമാണ്.
ഉറങ്ങുന്നതിന് മുമ്പായി കാലുകളില്‍ ചൂടുള്ള കംപ്രസ് അല്ലെങ്കില്‍ ചൂട് പിടിക്കുന്ന പാഡോ വെയ്‌ക്കുക. പേശികളുടെ മുറുക്കം കുറയ്‌ക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. പരിക്ക് കൊണ്ടുള്ള വേദനയാണെങ്കില്‍ ഐസ് പായ്‌ക്ക് വെക്കുന്നത് ആശ്വാസം നല്‍കും. പൊട്ടാസ്യം അടങ്ങിയ ആഹാരം കഴിക്കുന്നതിലൂടെ ഇത്തരം വേദകളെ പമ്പ കടത്താന്‍ സാധിക്കും. പഴം, ഓറഞ്ച്, കരിക്കിന്‍ വെള്ളം, തൈര്, ചീര തുടങ്ങിയവ പൊട്ടാസ്യത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.