എഐ കാമറയില്‍ നിന്നു രക്ഷപെടാന്‍ മാസ്‌ക് ഉപയോഗിച്ച് മുന്‍പിലെയും പുറകിലെയും റജിസ്‌ട്രേഷന്‍ നമ്പര്‍ മറച്ച ബൈക്ക് മോട്ടര്‍ വാഹന വകുപ്പ് പിടികൂടി. ഇതോടൊപ്പം റജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തതയില്ലാതെ പ്രദര്‍ശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനവും പിടികൂടി. കുന്നന്താനം സ്വദേശികളായ വിദ്യാര്‍ഥികളുടേതാണ് വാഹനങ്ങള്‍.
രണ്ടു വാഹനങ്ങള്‍ക്കും കൂടി ഇരുപതിനായിരത്തിനു മേല്‍ പിഴ ഈടാക്കുമെന്നും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റു ഗുരുതര കുറ്റകൃത്യങ്ങളില്‍ ഈ വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ക്കു വിവരങ്ങള്‍ കൈമാറും. കാമമറയില്‍ പതിഞ്ഞിരുന്നെങ്കില്‍ ഇവര്‍ക്ക് 500 രൂപ പിഴയില്‍ ഒതുങ്ങുമായിരുന്നു. എന്നാല്‍ ഇവരുടെ അതിസാമര്‍ഥ്യമാണ് ഇവര്‍ക്ക് വിനയായത്