എ ഐ ക്യാമറകൾ പ്രവര്‍ത്തിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം. ഒരു ദിവസം 25,000 പേർക്ക് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്നു ദിവസത്തെ നിയമതടസ്സങ്ങള്‍ ഒരുമിച്ചാകുമ്പോള്‍ കണ്‍ട്രോള്‍ റൂമുകളിൽ നിന്നും തപാല്‍ വഴി നോട്ടീയക്കുന്നതും വലിയ വെല്ലുവിളിയാണ്. അതിനാൽ കണ്‍ട്രോള്‍ റൂമിലെ പരിശോധനയിൽ കൃത്യം നിയമലംഘനങ്ങള്‍ തെളിഞ്ഞിട്ടുളളവർക്ക് മാത്രം നോട്ടീസ് നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. പരിവാഹൻ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങൾ എൻഐസി ഇന്ന് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോട്ടോർ വാഹന വകുപ്പ് പ്രതികരിച്ചു.
Advertisements
Advertisements
Advertisements
Related Posts
മാനന്തവാടി സെക്ടർ സാഹിത്യോത്സവ് പ്രൗഡമായി
- Press Link
- June 27, 2023
- 0
കാണൂ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സിഇഒയെ
- Press Link
- July 15, 2023
- 0
നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് ജലരാജാവ്
- Press Link
- August 12, 2023
- 0