എന്നും രാവിലെ ഓട്സ് കഴിക്കുന്നവരാണോ നിങ്ങള്‍? ഇത് അതിശയിപ്പിക്കും!

Advertisements
Advertisements

എന്നും രാവിലെ പ്രാതലിന് ഓട്സ് കഴിക്കുന്ന ആളാണോ നിങ്ങള്‍? ഓട്സ് കഴിച്ചും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടാം എന്ന് തെളിയിച്ചിരിക്കുകയാണ് നോര്‍വേക്കാരനായ ജോഹന്നാസ് ബര്‍ഗ് നോര്‍വേയിലെ ട്രോൻഡ്‌ഹൈമില്‍ നിന്നുള്ളയാളാണ് ജോഹന്നാസ്. കഴിഞ്ഞ മേയ് മുപ്പത്തൊന്നാം തീയതിയായിരുന്നു, ഗിന്നസ് പ്രതിനിധികള്‍ക്ക് മുന്നില്‍ ഇയാളുടെ പ്രകടനം. 2024 മേയ് 31-ന് നോർവേയിലെ ട്രോൺഡെലാഗിലെ ട്രോൻഡ്‌ഹൈമിൽ വെച്ച്ഒരു മിനിറ്റിൽ 1,014 ഗ്രാം (35.76 ഔൺസ്) ഓട്സ് കഴിച്ചാണ് ഇയാള്‍ റെക്കോഡിട്ടത്. ഇത് ഏകദേശം 240 ഗ്രാമിന്‍റെ 4.2 കപ്പ് അളവ് വരും.ഗിന്നസ് വേൾഡ് റെക്കോർഡ്സ്  ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഈ റെക്കോർഡിന്റെ വിഡിയോ പങ്കുവച്ചു. ക്ലിപ്പിൽ, ജോഹന്നാസ് ഒരു വലിയ പാത്രം നിറയെ ഓട്‌സ്‌മീൽ മുന്നില്‍ വച്ച്, ഒരു കസേരയിൽ ഇരിക്കുന്നത് കാണാം. ഒരു ടേബിൾസ്പൂൺ പിടിച്ചിരിക്കുന്നതും കാണാം. ടൈമർ ആരംഭിക്കുമ്പോൾ, ഓട്‌സ് നിര്‍ത്താതെ കഴിക്കാൻ തുടങ്ങുന്നു. ടൈമർ അവസാനിച്ചുകഴിഞ്ഞാൽ, മുഴുവന്‍ ഒാട്സും വിഴുങ്ങിയെന്ന് തെളിയിക്കാൻ ഒഴിഞ്ഞ വായ കാണിക്കുന്നുഒരു തരി പോലും നിലത്ത് പോകാതെ, വളരെ വൃത്തിയോടെയാണ് ഇയാള്‍ കഴിക്കുന്നത്. ഈ വിഡിയോയുടെ കമന്‍റുകളില്‍ സമ്മിശ്രപ്രതികരണങ്ങളാണ് ആളുകള്‍ രേഖപ്പെടുത്തിയത്. ചിലര്‍ ഭക്ഷണ കൊതിയന്‍മാരായ സുഹൃത്തുക്കളെ ടാഗ് ചെയ്ത് ഈ റെക്കോഡ് തകര്‍ക്കാന്‍ വെല്ലുവിളിച്ചു. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന രീതിയിലായിരുന്നു മറ്റു ചിലരുടെ പ്രതികരണം.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights