എല്ലാം വിറ്റു, ടെക്നോളജി ഉപേക്ഷിച്ചു, ഒരുരൂപ പോലും ഉപയോഗിക്കുന്നില്ല; ഐറിഷുകാരന് പ്രചോദനമായത് ഈ ഇന്ത്യക്കാരൻ

Advertisements
Advertisements

വ്യത്യസ്തമായ ജീവിതം നയിക്കുന്ന ആളുകളെ കുറിച്ചുള്ള നിരവധി വാർത്തകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അതിൽ ഒന്നാണ് മാർക്ക് ലോയ്സ് എന്ന യുവാവിന്റെ ജീവിതവും. ‘മണിലെസ്സ് മാൻ’ എന്നാണ് മാർക്ക് അറിയപ്പെടുന്നത്. അയർലൻഡിൽ നിന്നുള്ള മാർക്ക് ഒരു രൂപ പോലും കയ്യിൽ വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യാതെയാണ് ജീവിക്കുന്നത്.

Advertisements

പ്രകൃതി‌യോട് ഇണങ്ങിക്കൊണ്ടുള്ള ഒരു ജീവിതം ജീവിക്കുന്നതിന് വേണ്ടി പണമോ ടെക്നോളജിയോ ഒന്നും വേണ്ട എന്ന് തീരുമാനിച്ച ആളാണ് മാർക്ക്. കൗണ്ടി ഡൊണഗലിലെ ബാലിഷാനണിലാണ് മാർക്ക് വളർന്നത്. ഗാൽവേ-മയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും ബിസിനസിൽ ബിരുദവും നേടി. പഠനത്തിന്റെ അവസാന കാലത്താണ് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജീവിതത്തെ കുറിച്ചുള്ള ‘ഗാന്ധി’ എന്ന സിനിമ മാർക്ക് കാണുന്നത്. മാർക്ക് പറയുന്നത് അത് തന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ജീവിതം തന്നെ മാറ്റി മറിക്കുകയും ചെയ്തു എന്നാണ്. 

എന്നിരുന്നാലും, പഠനം പൂർത്തിയാക്കിയതിന് പിന്നാലെ തന്നെ ബ്രിസ്റ്റോളിലെ ഒരു ഫുഡ് കമ്പനിയിൽ നല്ല ശമ്പളമുള്ള ജോലിയും മാർക്കിന് ലഭിച്ചു. തുടക്കത്തിൽ ജീവിതത്തെ കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തിയ മാർക്ക് എല്ലാവരേയും പോലെ തന്നെ കഠിനമായി ജോലി ചെയ്യുകയും പണം സമ്പാദിക്കുകയും ചെയ്തു. എന്നാൽ, 2007 ൽ, പെട്ടെന്ന് മാർക്കിന്റെ ജീവിതത്തിൽ എന്തോ സംഭവിച്ചു, അത് അദ്ദേഹത്തിന്റെ ചിന്താരീതിയെ ആകെത്തന്നെ മാറ്റിമറിച്ചു. ഒരു ഹൗസ് ബോട്ടിൽ ഇരുന്നുകൊണ്ട് ജീവിതത്തെക്കുറിച്ചും തത്വശാസ്ത്രത്തെക്കുറിച്ചും ആളുകളോട് സംസാരിക്കുകയായിരുന്നു മാർക്ക്. ആ സമയത്ത്, പണമാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന് മാർക്കിന് തോന്നിയത്രെ. അതോടെ ഇനി പണമുപയോഗിക്കില്ല എന്ന തീരുമാനം എടുക്കുകയായിരുന്നു മാർക്ക്. 

Advertisements

ഈ സംഭവത്തിന് ശേഷം മാർക്ക് തന്റെ വിലകൂടിയ ഹൗസ് ബോട്ട് വിറ്റു. താമസം പഴയ ഒരു കാരവാനിലേക്ക് മാറ്റി. പണമില്ലാതെ ജീവിക്കാൻ തുടങ്ങി. തുടക്കത്തിൽ ഇത് വളരെ അധികം ബുദ്ധിമുട്ടുകളുണ്ടാക്കി. എങ്കിലും മാർക്ക് ആ ജീവിതത്തിൽ തന്നെ തുടർന്നു. ചായയും കാപ്പിയും ആഡംബരശീലങ്ങളും എല്ലാം ഉപേക്ഷിച്ചു. പ്രകൃതിയിൽ നിന്ന് എന്താണോ ലഭിക്കുന്നത് അത് മാത്രമാണത്രെ മാർക്ക് ഉപയോ​ഗിക്കുന്നത്. അതിന് ശേഷം തനിക്ക് അസുഖങ്ങളൊന്നും വന്നിട്ടില്ല, മരുന്നുകളുടെ ആവശ്യവും വന്നിട്ടില്ല എന്നാണ് മാർക്ക് പറയുന്നത്. 

തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം താനിപ്പോൾ ഭാവിയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് മാർക്ക് പറയുന്നു. 2016 മുതലാണ് മാർക്ക് ടെക്നോളജി ഉപയോ​ഗിക്കുന്നത് നിർത്തിയത്. ബ്രിട്ടീഷ് പത്രമായ ‘ദി ഗാർഡിയനി’ൽ സ്ഥിരമായി എഴുതാറുണ്ട് മാർക്ക്. 2010 -ൽ മാർക്കിന്റെ ആദ്യ പുസ്തകം ‘ദി മണിലെസ് മാൻ: എ ഇയർ ഓഫ് ഫ്രീക്കണോമിക് ലിവിംഗ്’ പ്രസിദ്ധീകരിച്ചു

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights