എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈനാക്കാൻ കെഎസ്‌ഇബി

Advertisements
Advertisements

കെഎസ്‌ഇബിയുടെ പുതിയ കണക്ഷൻ എടുക്കുന്നതുള്‍പ്പെടെ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈൻ ആക്കുന്നു. ഓണ്‍ലൈൻ സേവനങ്ങള്‍ ഡിസംബർ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയതായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനമായി. ഏതെങ്കിലും ഓഫീസില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ചാല്‍ കർശന നടപടിയെന്നാണ് ചെയർമാൻ ബിജു പ്രഭാകറിന്റെ മുന്നറിയിപ്പ്. ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്ടർ ഇത് കൃത്യമായി നിരീക്ഷിച്ച്‌ ഉറപ്പാക്കണം. ഇംഗ്ലീഷിലുള്ള കെഎസ്‌ഇബിയുടെ വെബ്‌സൈറ്റില്‍ മലയാളവും പറ്റുമെങ്കില്‍ തമിഴും കന്നട ഭാഷയും ഉള്‍പ്പെടുത്തണം. അപേക്ഷകള്‍ സ്വീകരിച്ചാല്‍ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ തുകയെത്രയെന്ന് അറിയിക്കണം. തുടർ നടപടികള്‍ വാട്ട്‌സാപ്പിലും എസ്‌എംഎസ്സായും ഉപഭോക്താവിന് ലഭിക്കുന്നതാണ്. ജനങ്ങളുടെ സേവനത്തിനും പരാതിപരിഹാരത്തിനുമായി വിതരണ വിഭാഗം ഡയറക്ടറുടെ കീഴില്‍ കസ്റ്റമർ കെയർ സെല്ല് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഐടി വിഭാഗത്തിന്റെ കീഴിലായിരുന്ന കെഎസ്‌ഇബിയുടെ *1912* കോള്‍ സെന്റർ ഇനി കസ്റ്റമർ കെയർ സെല്ലിന്റെ ഭാഗമാവും.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights