ഏകദന്തം മഹാകായം; അഹംബോധം ഉടയുന്ന പുണ്യസുദിനം; ഇന്ന് വിനായക ചതുർത്ഥി

Advertisements
Advertisements

ഇന്ന് വിനായക ചതുർത്ഥി, അഗ്നി സ്വരൂപനായ മഹാഗണപതിയുടെ ജന്മദിനം. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറയുന്ന ദേവനാണ് വിഘ്നേശ്വരൻ. അറിവിന്റെയും, ശാസ്ത്രത്തിന്റെയും നാഥൻ.
ചിങ്ങ മാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുർത്ഥി. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദർശിക്കുന്നത് ശുഭകരമല്ല എന്നാണ് വിശ്വാസം. ബുദ്ധി- സിദ്ധീ സമേതനായി ഗമിച്ച വിനായകനെ ചന്ദ്രൻ പരിഹസിക്കുകയുണ്ടായി. ഇതോടെ ചന്ദ്രനെ ദർശിക്കുന്നവർക്ക് അപവാദം കേൾക്കാൻ ഇടവരട്ടെ എന്ന് ഗണേശൻ ശപിച്ചു. പശ്ചാത്താപ വിവശനായ ചന്ദ്രൻ ഗണപതിയോട് കഷമാപണം നടത്തുകയും ശാപമോക്ഷം നൽകാൻ പ്രാർത്ഥിക്കുകയും ചെയ്തു.ചന്ദ്രന്റെ അഹങ്കാരം ശമിച്ചതായി ബോദ്ധ്യപ്പെട്ട ഗണനായകൻ ശാപമോക്ഷം നൽകി. എന്നാൽ, വിനായക ചതുർത്ഥി ദിവസം മാത്രം ശാപത്തിന്റെ പ്രഭാവമുണ്ടാകുമെന്ന് ഗണപതി ചന്ദ്രനെ ഓർമ്മിപ്പിച്ചു. ചതുർത്ഥി കാണുക എന്ന പ്രയോഗം ഈ ഐതീഹ്യത്തിൽ നിന്നും ഉടലെടുത്തതാണ്.
ചതുർത്ഥി ദിവസത്തിൽ ആരംഭിച്ച് അനന്ത ചതുർദശി വരെ നീണ്ടു നിൽക്കുന്ന പത്ത് ദിവസത്തെ ആഘോഷമാണ് ഗണേശോത്സവം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വിവിധ തരം ചടങ്ങുകളോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. വരസിദ്ധി വിനായക വ്രതം ഗണേശോത്സവത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ ആചരിക്കപ്പെടുന്നു.
ശുഭ കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഗണേശന്റെ അനുഗ്രഹം നേടുന്നത് മാർഗതടസങ്ങളൊഴിവാകാൻ സഹായിക്കുമെന്നാണ് വിശ്വാസം. വിഘ്നങ്ങൾ അകറ്റുന്ന ദേവനായി ആരാധിക്കപ്പെടുന്ന ശിവസുതൻ ഗണപതിയുടെ പ്രഥാന വഴിപാടുകളായ മോദകവും ലഡുവും ഉണ്ണിയപ്പവും അവലും അടയും ഗണേശോത്സവ ദിവസങ്ങളിൽ ഭക്തർ നേദിക്കുന്നു.

Advertisements

മള്ളിയൂർ, പഴവങ്ങാടി, കൊട്ടാരക്കര തുടങ്ങിയ ഗണപതി ക്ഷേത്രങ്ങളിൽ ഈ ദിവസങ്ങളിൽ ദർശനം നടത്തുന്നത് വിഘ്നങ്ങൾ ഒഴിയാനും അഭീഷ്ട വരസിദ്ധിക്കും ഉത്തമമാണ് എന്നാണ് വിശ്വാസം. വിഘ്നഹരനായ ഗണനാഥന് മുന്നിൽ പ്രപഞ്ചം തന്നെ നമിക്കുന്നുവെന്നാണ് ശാസ്ത്രം.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights