ഏതു സയൻസിനും തെറ്റും ശരിയും ഉണ്ടാവും; എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്ത ‘സീക്രട്ടിന്റെ’ ട്രെയ്‌ലർ

Advertisements
Advertisements

തന്റെ തിരക്കഥകളിലൂടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ ട്രെയ്‌ലർ മമ്മൂട്ടി റിലീസ് ചെയ്തു. കൊച്ചിയിൽ നടന്ന ട്രെയ്‌ലർ റിലീസ് ചടങ്ങിൽ എസ്.എൻ. സ്വാമി, മമ്മൂട്ടി, ഗൗതം മേനോൻ, കലേഷ് രാമാനന്ദ് തുടങ്ങിയ താരങ്ങളും അണിയറ പ്രവർത്തകരും പങ്കു ചേർന്നു.

Advertisements

മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിലും, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരുടെ സോഷ്യൽ മീഡിയാ പേജുകളിലും കൂടെയാണ് ട്രെയ്‌ലർ പ്രേക്ഷകരിലേക്കെത്തിയത്. മലയാള സിനിമയിൽ ഇതുവരെ വരാത്ത ഒരു പുതിയ ആശയം തന്റെ തിരക്കഥയിൽ, യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിച്ചാണ് എസ്.എൻ. സ്വാമി പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ട്രെയ്‌ലറാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ജൂലൈ 26നു സീക്രട്ട് തിയേറ്ററുകളിലേക്കെത്തും.

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ടിൽ ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

എസ്.എൻ. സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. ഡി.ഒ.പി. : ജാക്സൺ ജോൺസൺ, എഡിറ്റിങ് : ബസോദ് ടി. ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ്.ടി.ബി., പ്രൊഡക്ഷൻ കൺട്രോളർ : അരോമ മോഹൻ, കോസ്റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ. ജോർജ്, വി.എഫ്.എക്സ്. : ഡിജിബ്രിക്ക്സ്, ഡി ഐ: മോക്ഷ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ, പി.ആർ.ഒ. : പ്രതീഷ് ശേഖർ.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights