ഏറ്റവും എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന 20 പാസ്സ്‌വേർഡുകൾ; പട്ടിക പുറത്തുവിട്ട് സൈബർ സുരക്ഷാ സ്ഥാപനം: പട്ടികയും സുരക്ഷിതമായ പാസ്സ്‌വേർഡ് സൃഷ്ടിക്കേണ്ട രീതിയും

Advertisements
Advertisements

പുതുവർഷം പിറക്കുമ്ബോള്‍, ജീവിതത്തിലെ പല കാര്യങ്ങളിലും മാറ്റങ്ങള്‍ വരുത്താൻ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ ഓണ്‍ലൈൻ സുരക്ഷയെക്കുറിച്ച്‌ എത്രത്തോളം ബോധവാന്മാരാണ് നാം? സൈബർ ലോകത്തെ അപകടങ്ങളെക്കുറിച്ച്‌ പലപ്പോഴും നാം ബോധവാന്മാരല്ല. പ്രത്യേകിച്ച്‌ പാസ്‌വേഡുകളുടെ കാര്യത്തില്‍. ദുർബലമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ ഒരു വലിയ അപകടത്തിലേക്കാണ് നടന്നടുക്കുന്നത്. അപകടം പതിയിരിക്കുന്ന പാസ്‌വേഡുകള്‍സൈബർ സുരക്ഷാ വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ് വളരെ ഗൗരവത്തോടെ എടുക്കേണ്ടതാണ്.

ദുർബലമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നവരെ തട്ടിപ്പുകാർ എളുപ്പത്തില്‍ ലക്ഷ്യമിടുന്നു. നോഡ് പാസ്‌ (NordPass) എന്ന സൈബർ സുരക്ഷാ സ്ഥാപനം അടുത്തിടെ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടില്‍, ആളുകള്‍ സാധാരണയായി ഉപയോഗിക്കുന്നതും എളുപ്പത്തില്‍ തകർക്കാൻ സാധിക്കുന്നതുമായ പാസ്‌വേഡുകളെക്കുറിച്ച്‌ പറയുന്നു.ഞെട്ടിക്കുന്ന ഒരു വസ്തുത എന്തെന്നാല്‍, ഇത്തരം പാസ്‌വേഡുകള്‍ സെക്കൻഡുകള്‍ക്കുള്ളില്‍ ഹാക്ക് ചെയ്യപ്പെടാം എന്നതാണ്.

ലോകത്തിലെ ഏറ്റവും മോശം പാസ്‌വേഡുകള്‍: ‘123456’ എന്ന പാസ്‌വേഡ് വീണ്ടും ലോകത്തിലെ ഏറ്റവും മോശം പാസ്‌വേഡ് എന്ന ദുഷ്‌പേര് നേടിയിരിക്കുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടയില്‍ അഞ്ചുതവണയും ഈ പാസ്‌വേഡ് ഏറ്റവും സാധാരണമായ പാസ്‌വേഡുകളുടെ പട്ടികയില്‍ ഒന്നാമതെത്തി. ഇതിനർത്ഥം, ലോകമെമ്ബാടുമുള്ള ആളുകള്‍ ഇപ്പോഴും വളരെ ലളിതവും ഊഹിക്കാൻ എളുപ്പമുള്ളതുമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നു എന്നാണ്.

‘password’ എന്ന വാക്കും ആളുകള്‍ ധാരാളമായി ഉപയോഗിക്കുന്നു, ഇത് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ്. ഈ പാസ്‌വേഡുകള്‍ എത്രത്തോളം അപകടകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്ന അപകടകരമായ പാസ്‌വേഡുകള്‍നോഡ് പാസ്‌ റിപ്പോർട്ടില്‍ കണ്ടെത്തിയ ചില സാധാരണ പാസ്‌വേഡുകള്‍ താഴെ നല്‍കുന്നു:

123456
password
lemonfish
111111
12345
12345678
123456789
admin
abcd1234
1qaz@WSX
qwerty
admin123
Admin@123
1234567
123123
Welcome
abc123
1234567890
india123
Password
സുരക്ഷിതമായ പാസ്‌വേഡ് എങ്ങനെ സൃഷ്ടിക്കാം?

സുരക്ഷിതമായ ഒരു പാസ്‌വേഡ് സൃഷ്ടിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, പാസ്‌വേഡ് എപ്പോഴും ദീർഘമായിരിക്കണം. കുറഞ്ഞത് 10 അക്കങ്ങളെങ്കിലും ഉണ്ടായിരിക്കണം. സാധാരണ വാക്കുകളും വാചകങ്ങളും പാസ്‌വേഡില്‍ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.

അക്ഷരങ്ങള്‍ (വലിയതും ചെറിയതും), പ്രത്യേക ചിഹ്നങ്ങള്‍ (@, #, $, %, & മുതലായവ), നമ്ബറുകള്‍ എന്നിവയുടെ ഒരു മിശ്രിതം ഉപയോഗിക്കുക.ഓരോ അക്കൗണ്ടിനും വ്യത്യസ്ത പാസ്‌വേഡുകള്‍ ഉപയോഗിക്കാൻ ശ്രമിക്കുക. നിങ്ങളുടെ പേര്, വിലാസം, മൊബൈല്‍ നമ്ബർ, ഇമെയില്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ പാസ്‌വേഡില്‍ ഉള്‍പ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights