കഴിഞ്ഞ കുറേക്കാലമായി ബോളിവുഡിലെ സംസാര വിഷയം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹ മോചനമാണ്. ഈ പ്രചാരണങ്ങൾ വരാൻ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും ഇവയോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല. ബച്ചൻ കുടുംബത്തോടൊപ്പം ഐശ്വര്യ റായ് പൊതുവേദിയിൽ എത്താത്തതൊക്കെ ആയിരുന്നു ഈ പ്രചരണങ്ങൾക്ക് കാരണം. വിവഹമോചന പ്രചരണങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെ ഐശ്യര്യ തന്റെ അമ്മയാണെന്ന് പറഞ്ഞ് അവകാശവാദമുന്നയിച്ച ഒരു യുവാവിന്റെ പഴയൊരു വാർത്ത വീണ്ടും ടൈം ലൈറ്റിൽ എത്തിക്കഴിഞ്ഞു.
ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍ ആണ് ഐശ്യര്യ തന്റെ അമ്മയാണെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്. 2017ൽ ആയിരുന്നു ഇത്. ചെറുപ്പത്തിലുള്ളൊരു ഫോട്ടോയുമായി ഇയാൾ എത്തിയത് അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു. ശേഷം 2020ൽ ഇയാൾ വീണ്ടും പുതിയ അവകാശവാദവുമായി എത്തിയിരുന്നു. ലണ്ടനിൽ വച്ച് ഐവിഎഫ് ചികിത്സയിലൂടെയാണ് താൻ ജനിച്ചത് എന്നതായിരുന്നു ഇത്. ഐശ്യര്യ റായിക്ക് പതിനഞ്ച് വയസുള്ളപ്പോഴായിരുന്നു ഇതെന്നും ഇയാൾ പറഞ്ഞിരുന്നു.
“രണ്ട് വയസുവരെ ഞാൻ ഐശ്യര്യയുടെ അച്ഛൻ കൃഷ്ണരാജിനും അമ്മ ബൃന്ദ റായിയ്ക്കും ഒപ്പമായിരുന്നു. അവരായിരുന്നു എന്നെ നോക്കിയത്. ശേഷം എന്റെ അച്ഛൻ എന്നെ വിശാഖപ്പട്ടണത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആ വേളയിൽ എന്റെ ജനനവിവരങ്ങൾ ബന്ധുക്കൾ നശിപ്പിച്ചു. അതുകൊണ്ട് തന്നെ ഐശ്യര്യ എന്റെ അമ്മയാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും ഇല്ല. അമ്മയ്ക്കൊപ്പം താമസിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്”, എന്നായിരുന്നു സംഗീത് കുമാർ അന്ന് പറഞ്ഞത്.
ഇത്തരത്തിൽ മുൻപും പല ആരോപണങ്ങളും ഐശ്വര്യയ്ക്ക് നേരെ ഉയർന്നിട്ടുണ്ട്. എന്നാൽ അവയോട് പ്രതികരിക്കാൻ താരമോ കുടുംബവുമോ തയ്യാറായതുമില്ല. അഭിഷേകുമായുള്ള വിവാഹമോചന പ്രചരണങ്ങൾക്കിടെ വീണ്ടുംപഴയ വാർത്തകള്‍ ശ്രദ്ധനേടുന്നുവെന്ന് മാത്രം. അതേസമയം, മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ ഫ്രാഞ്ചൈസിയിൽ ആണ് ഐശ്വര്യ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
Advertisements
Advertisements
Advertisements