ഒന്നരക്കോടി ചെലവിട്ട് ക്ലൈമാക്‌സ് ഫൈറ്റ്, സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘ജെഎസ്‌കെ’ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്,പുതിയ വിവരങ്ങള്‍

Advertisements
Advertisements

സുരേഷ് ഗോപി അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎസ്‌കെ’ഒരുങ്ങുകയാണ്. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. നടന്റെ കരിയറിലെ 255-മത്തെ സിനിമയില്‍ വക്കീല്‍ വേഷത്തില്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നു.

Advertisements

ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് സീനുകള്‍ നാഗര്‍കോവില്‍ അടുത്തിടെ ചിത്രീകരിച്ചിരുന്നു. ഇതിനായി മാത്രം ഒന്നരക്കോടിയോളം രൂപ നിര്‍മ്മാതാക്കള്‍ ചെലവഴിച്ചു. ഏഴു ദിവസം എടുത്താണ് ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്.പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖറാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കിരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഛായാഗ്രഹണം രണദിവ നിര്‍വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍ -സജിത്ത് കൃഷ്ണ, എഡിറ്റര്‍ -സംജിത് മുഹമ്മദ്, മ്യൂസിക് -ഗിരീഷ് നാരായണന്‍, ആര്‍ട്ട് -ജയന്‍ ക്രയോണ്‍, കോസ്റ്റ്യൂം -അരുണ്‍ മനോഹര്‍, മേക്കപ്പ് -പ്രദീപ് രംഗന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -മുരുഗദാസ് മോഹന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് -ജയകൃഷ്ണന്‍ ആര്‍ കെ, അനന്തു സുരേഷ്, വാര്‍ത്താ പ്രചരണം -വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights