ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് ‘ഫ്രഷ് ബട്ടണ്‍’ വാട്‌സ്ആപ്പിന്റെ മുന്‍ ബീറ്റ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുക. ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്ക് ഈ ഫീച്ചര്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിന്റെ ശ്രമമായാണ് പുതിയ ബട്ടണ്‍ കാണുന്നത്.
ആപ്പ് ബട്ടണുകള്‍ക്കായി വ്യത്യസ്ത തരത്തിലുള്ള ആധുനിക സ്‌റ്റൈലുകളുടെ സാധ്യത തേടി കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് വാട്‌സ്ആപ്പ് ഫ്രഷ് ബട്ടണ്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇന്ത്യയുള്‍പ്പെടെ 150ലധികം രാജ്യങ്ങളില്‍ വാട്‌സ്ആപ്പ് ചാനല്‍ ലഭ്യമാണ്. സാധാരണ ചാറ്റുകളില്‍ നിന്ന് വ്യത്യസ്തമാണ് ചാനല്‍. ഫോളോവേഴ്‌സിന് പരസ്പരം കാണാന്‍ കഴിയാത്ത വിധമാണ് ചാനല്‍ സംവിധാനം. ചാനിലിനുള്ളിലെ മെസേജികളോട് ഇമോജികള്‍ ഉപയോഗിച്ച് മാത്രമാണ് പ്രതികരിക്കാന്‍ കഴിയുകയുള്ളൂവെന്നതും ശ്രദ്ധേയമാണ്. നിരവധി പ്രമുഖരാണ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്.