കുടവയര്‍ കുറയ്ക്കുന്നതിന് നമ്മളില്‍ പലരും ദിനം പ്രതി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്. എന്നാല്‍ കൃത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും വയര്‍ കുറയുന്നില്ലെന്ന് പരാതി പറയുന്നവര്‍ നിരവധിയാണ്. എന്നാല്‍ വയറു കുറക്കാനുള്ള മാര്‍ഗങ്ങള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്. ഒരു കഷ്ണം ഇഞ്ചി മതി നിങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍.
ഇഞ്ചിയില്‍ ജിഞ്ചറോള്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വീക്കം കുറയ്ക്കാനും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകളില്‍ നിന്ന് ആശ്വാസം നല്‍കാനും സഹായിക്കും. ശരീരഭാരം കുറക്കാന്‍ മാത്രമല്ല, ദഹനപ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം കൂടിയാണ് ഇഞ്ചി. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. പ്രത്യേക രീതിയില്‍ ഇഞ്ചി ഉപയോഗിക്കുന്നത് തടിയും വയറും കുറക്കാന്‍ ഏറെ ഫലപ്രദമാണ്.
Advertisements
Advertisements
Advertisements