റിയാദ് ∙ സമൂഹ മാധ്യമങ്ങളിൽനിന്ന് തനിക്ക് പത്തുകോടി റിയാൽ വരുമാനം ലഭിക്കുന്നുണ്ടെന്ന അവകാശവാദവുമായി സ്നാപ് ചാറ്റ് സെലിബ്രിറ്റി. പരസ്യങ്ങൾ ചെയ്യുന്നതിലൂടെയാണ് ഇത്രയും വരുമാനം ലഭിക്കുന്നതെന്നാണ് സാറ അല്‍വദ്ആനിയ അവകാശപ്പെട്ടത്. ഒരു മാധ്യമ പ്രവർത്തകനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു പരാമർശം.
യുവതിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ താന്‍ ചെയ്യുന്ന പരസ്യങ്ങള്‍ക്ക് ഭീമമായ വരുമാനം ലഭിക്കുന്നുവന്നാണ് സൗദി മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ദരീം നടത്തിയ അഭിമുഖത്തിൽ സാറ അല്‍വദ്ആനി അവകാശവാദമുന്നയിച്ചത്. ഇത് വ്യാജ അവകാശവാദമാണ് എന്നാണ് കണ്ടെത്തൽ.
ഒരു പരസ്യത്തിന് താന്‍ 70,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയാണ് ഈടാക്കുന്നതെന്ന് സാറ അല്‍വദ്ആനി പറഞ്ഞത്. ഒരു കമ്പനിക്കു വേണ്ടി പരസ്യം ചെയ്യാന്‍ ഒരു കോടി റിയാലിന് കരാര്‍ ഒപ്പുവച്ചിരുന്നു. ഇതാണ് പരസ്യത്തിലൂടെ തനിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലം. പ്രതിദിനം ശരാശരി നാലു പരസ്യങ്ങള്‍ തോതില്‍ വര്‍ഷത്തില്‍ 1,500 ഓളം പരസ്യങ്ങള്‍ താന്‍ ചെയ്യുന്നുണ്ടെന്നും വര്‍ഷത്തില്‍ പത്തു കോടിയിലേറെ റിയാല്‍ പരസ്യങ്ങളിലൂടെ ലഭിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.