ഓൺലൈൻ തട്ടിപ്പുകളുടെ പുതിയ വകഭേദം എത്തി; പ്രധാനമായും ലക്ഷ്യമിടുന്നത് സ്ത്രീകളെയും പ്രായമായവരെയും

Advertisements
Advertisements

ഓൺലൈൻ തട്ടിപ്പിൽ വീഴുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ജനങ്ങളിൽ സ്മാർട്ട്ഫോൺ ഉപയോഗം വർദ്ധിച്ചതോടെ, ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണവും വലിയ തോതിലാണ് ഉയർന്നിരിക്കുന്നത്. മുൻപ് ലോൺ ആപ്പ്, ബാങ്കിൽ നിന്നുള്ള കോളുകൾ, എസ്എംഎസ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പ് രീതികളാണ് സജീവമായിരുന്നത്. എന്നാൽ, ഇത്തവണ പ്രത്യേക വിഭാഗങ്ങളിലെ ആളുകളെ ലക്ഷ്യമിട്ട് തട്ടിപ്പിന്റെ പുതിയ വകഭേദം ഉടലെടുത്തിട്ടുണ്ട്.

Advertisements

 

ഡാറ്റ എൻട്രി ജോലിയിലൂടെ വരുമാനം നേടാമെന്ന പരസ്യമാണ് ഇത്തവണ വൻ തോതിൽ പ്രചരിക്കുന്നത്. ഇവ പ്രധാനമായും തൊഴിൽ രഹിതരായ സ്ത്രീകളെയും പ്രായമായവരെയും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർന്ന തുക നേടാൻ കഴിയുന്നുവെന്ന വാഗ്ദാനമാണ് ഭൂരിഭാഗം ആളുകളെയും ഈ തട്ടിപ്പിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

 

അതേസമയം, തട്ടിപ്പിന് ഇരയാകുന്നവർ മാനഹാനി ഭയന്ന് പരാതി നൽകാൻ തയ്യാറാകാത്തത് തട്ടിപ്പുകൾ ആവർത്തിക്കാൻ ഇടയാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ വിശ്വാസയോഗ്യമല്ലാത്ത സ്രോതസുകളെ ആശ്രയിക്കുന്ന ശീലം പരമാവധി ഒഴിവാക്കേണ്ടതാണ്

Advertisements

 

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights