കടകളിലും സ്ഥാപനങ്ങളിലും ഗ്ലാസില്‍ നാരങ്ങ ഇട്ട് വച്ചിരിക്കുന്നത് വെറുതെ അല്ല; പിന്നിലെ കാരണങ്ങൾ ഇത്

Advertisements
Advertisements

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെ നല്ലതാണ് നാരങ്ങ. എന്നാല്‍ നാരങ്ങയ്ക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്.ഹിന്ദുമത വിശ്വാസപ്രകാരം നാരങ്ങകള്‍ പൂജകള്‍ക്കും ക‌ർമങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. നാരങ്ങമാലകള്‍ ദെെവങ്ങള്‍ക്ക് സമർപ്പിച്ച്‌ പ്രാർത്ഥിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.

Advertisements

നാരങ്ങ വിളക്കും നാം ക്ഷേത്രത്തില്‍ കത്തിക്കുന്നു. നെഗറ്റീവ് എനർജിയെ നമ്മളില്‍ നിന്ന് അകറ്റാനാണ് പ്രധാനമായും നാരങ്ങ ഉപയോഗിക്കുന്നത്. പുതിയ വാഹനങ്ങള്‍ വാങ്ങുമ്ബോള്‍ ആദ്യം നാരങ്ങയുടെ മുകളിലൂടെയാണ് കയറ്റുന്നത്. നാരങ്ങ വാഹനത്തില്‍ തൂക്കിയിടാറുമുണ്ട്. വീട്ടിലും ഇത് പതിവാണ്. ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ക്ക് നാരങ്ങ ഉപയോഗിക്കുന്നു. ചില കടകളില്‍ നാരങ്ങ വെള്ളത്തില്‍ ഇട്ട് വച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഇത് വെറുതെ കാഴ്ചയ്ക്ക് വേണ്ടി വച്ചിരിക്കുന്നത് അല്ല.

അതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. കടയിലെ നെഗറ്റീവ് എനർജി നശിപ്പിക്കാനും ആളുകളെ കടയിലേക്ക് ആകർഷിക്കാനുമാണ് പ്രധാനമായും ഇത് ചെയ്യുന്നത്. നാരങ്ങ വെള്ളത്തില്‍ ഇട്ട് വയ്ക്കുമ്ബോള്‍ ആ കടയില്‍ നല്ല രീതിയില്‍ കച്ചവടം നടക്കുമെന്നാണ് വിശ്വാസം. ഒപ്പം കടയില്‍ പോസിറ്റീവ് ഊർജം നിറയ്ക്കുന്നു. കൂടാതെ ഇത് പണത്തെയും ആകർഷിക്കുന്നു. വെള്ളത്തില്‍ വെറുതെ നാരങ്ങ ഇട്ട് വച്ചാല്‍ മാത്രം പോരാ. അതിന് ചില ചിട്ടകളുണ്ട്. ദിവസവും വെള്ളവും നാരങ്ങയും മാറ്റണം.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights