സിനിമകള്‍ക്ക് വേണ്ടി ശരീരത്തിന്റെ രൂപഭാവങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്നവരാണ് നടീനടന്മാര്‍. പ്രത്യേകം തയ്യാറാക്കിയ ഭക്ഷണക്രമങ്ങള്‍, ലോകോത്തര ട്രെയ്‌നര്‍മാരുടെ കീഴിലുള്ള പരിശീലനം, അത്യധ്വാനം എന്നിവയെല്ലാം ഈ രൂപപരിവര്‍ത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത്തരം വലിയ പരിശ്രമങ്ങളില്ലാതെ തന്നെ 21 നാള്‍ കൊണ്ട് ഭാരം കുറച്ച അനുഭവം നടന്‍ ആര്‍. മാധവന്‍ അടുത്തിടെ പങ്കുവച്ചിരുന്ന ഇടവിട്ടുള്ള ഉപവാസമാണ് ഈ ഭാരം കുറയ്‌ക്കലിന് പിന്നിലെ രഹസ്യമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച തന്റെ അഭിമുഖത്തില്‍ മാധവന്‍ പറയുന്നു. ഇന്ത്യയുടെ റോക്കറ്റ് ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കെട്രി: ദ നമ്പി എഫക്ട് ‘ എന്ന ചിത്രത്തിന് വേണ്ടി മാധവന്‍ ശരീരഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇടവിട്ടുള്ള ഉപവാസത്തിലൂടെ വീണ്ടും ഭാരം കുറച്ചത്.
ശരീരത്തിന് നല്ലതായ ഭക്ഷണം മാത്രം ഇക്കാലയളവില്‍ കഴിച്ചെന്നും കഠിന വ്യായാമമോ, ഓട്ടമോ, ശസ്‌ത്രക്രിയയോ, മരുന്നോ ഒന്നുമില്ലാതെ ഭാരം കുറയ്‌ക്കാനായെന്നും അഭിമുഖത്തില്‍ മാധവന്‍ പറയുന്നു. സിനിമയുടെ സംവിധാനം നിര്‍വഹിച്ച കാലയളവിലെ തന്റെ ചിത്രവും 21 ദിവസം കൊണ്ട് ഭാരം കുറച്ച ശേഷമുള്ള ചിത്രവും മാധവന്‍ അഭിമുഖത്തിനിടെ തെളിവായി കാണിക്കുന്നുണ്ട്
Advertisements
Advertisements
Advertisements