കനൽ ആളിക്കത്തിച്ച് വെട്രി: വിടുതലൈ പാർട്ട് 2 എത്തുന്നു; ഞെട്ടിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ

Advertisements
Advertisements

വിടുതലൈ ഒന്നാം ഭാഗം വലിയ കാത്തിരിപ്പിന് ശേഷമാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. എന്നാൽ രണ്ടാം ഭാഗത്തിനായി അത്ര കാത്തിരിപ്പ് വേണ്ടിവരില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കിന് പിന്നാലെ വിടുതലൈ ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. സൂരി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ ഭാഗത്തിൽ വിജയ് സേതുപതിയുടെകഥാപാത്രത്തെ പരിചയപ്പെടുത്തുക മാത്രകമാണ് ചെയ്യുന്നത്. എന്നാൽ രണ്ടാം ഭാഗത്തിൻ്റെ കഥ മുന്നോട്ടുപോകുന്നത് വിജയ് സേതുപതിയുടെ ആദ്യകാലം കാണിച്ചുകൊണ്ടാവാം. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. ഒന്നിൽ മലയാളത്തിൻ്റെ പ്രിയനടി മഞ്ജു വാര്യരും ഉൾക്കൊള്ളുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് വിടുതലൈ രണ്ടിലെ പ്രധാന താരങ്ങൾ. ആർ എസ് ഇൻഫോടൈൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2-ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിടുതലൈ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണത്തിൻ്ഫെ അവസാനഘട്ട ജോലികൾ നടക്കുന്നതായി അണിയറപ്രവർത്തകർ വ്യക്തമാക്കി . വിടുതലൈ പാർട്ട് 2ൻ്റെ ഡി ഓ പി ആർ. വേൽരാജ്, കലാസംവിധാനം ജാക്കി, എഡിറ്റർ രാമർ, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ, സ്റ്റണ്ട്സ് പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ സൗണ്ട് ഡിസൈൻ ടി. ഉദയകുമാർ, വി എഫ് എക്സ് ആർ ഹരിഹരസുദൻ, പി.ആർ.ഓ. പ്രതീഷ് ശേഖർ.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights