കറിയില്‍ ഉപ്പ് കൂടിയെന്ന് കരുതി വിഷമിക്കണ്ട; പരിഹാരം ഇങ്ങനെ

Advertisements
Advertisements

പാചകം ചെയ്ത് എത്ര ശീലമുണ്ടെന്ന് പറഞ്ഞാലും ഇടയ്‌ക്കൊക്കെ അടുക്കളയില്‍ നമ്മളില്‍ പലര്‍ക്കും അബദ്ധം സംഭവിക്കാറുണ്ട്. ഉപ്പ് കൂടിപ്പോകുന്നതും ഇത്തരത്തില്‍ സംഭവിക്കുന്ന കാര്യമാണ്. ഉപ്പ് കൂടിയാല്‍ എത്ര രുചിയുളള ഭക്ഷണവും കഴിക്കാതെ പറ്റാതെയാകും. അത്തരത്തില്‍ ഉപ്പ് കൂടിയാല്‍ ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കാം.
കറികളില്‍ ഉപ്പ് കൂടിയാല്‍ എളുപ്പം ചെയ്യാവുന്ന കാര്യമാണ് ഉരുഴക്കിഴങ്ങ് മുറിച്ചിട്ട് ഒന്ന് വേവിക്കുകയെന്നത്. ഉരുളക്കിഴങ്ങ് കറികളിലെ അധികമുള്ള ഉപ്പ് വലിച്ചെടുക്കുകയും കറിയുടെ സ്വാഭാവികരുചി തിരികെക്കിട്ടാൻ സഹായിക്കുകയുംചെയ്യും. കറികളില്‍ ഉപ്പ് കുറയ്ക്കാന്‍ ഗോതമ്പുമാവ് ഉരുളകളാക്കി കറിയില്‍ ഇടുന്നതും നല്ലതാണ്. കുറച്ചുസമയത്തിന് ശേഷം ഈ ഉരുളകള്‍ എടുത്തുമാറ്റാം.
കറികളില്‍ ഉപ്പ് കൂടിയാല്‍ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് ഫ്രഷ് ക്രീം ചേര്‍ക്കല്‍. ഫ്രഷ് ക്രീം കറിയിലെ ഉപ്പ് ബാലന്‍സ് ചെയ്യാന്‍ സഹായിക്കും. മോര് പോലെയുള്ള പുളിയുള്ള കറികളില്‍ ഉപ്പു കൂടിയാല്‍ പാലോ പുളിയില്ലാത്ത തൈരോ ചേര്‍ത്ത് കൊടുക്കുന്നത് ഗുണം ചെയ്യും.
അതുപോലെ ചോറ് കിഴി കെട്ടി കറി തിളക്കുമ്പോള്‍ ചേര്‍ക്കാം. ഉപ്പ് മുഴുവനും ചോറ് വലിച്ചെടുത്ത് കറിയിലെ ഉപ്പ് കുറയ്ക്കും.അല്ലെങ്കില്‍ സവാളി വലിയ കഷ്ണമാക്കി മുറിച്ചിടാം. ഉപ്പ് വലിച്ചെടുക്കാന്‍ സവാള സഹായിക്കും ശേഷം ഇത് എടുത്തുമാറ്റാം. ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു നുള്ള് പഞ്ചസാരയും യോജിപ്പിച്ചു ചേര്‍ക്കുന്നതും ഉപ്പ് കുറയ്ക്കാന്‍ നല്ലതാണ്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights