മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ നേടിയത്. 2014 ൽ പുറത്തിറങ്ങിയ ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച സാനിയ ഇയ്യപ്പൻ 2018 ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന സാനിയ സമൂഹമാധ്യമങ്ങളിലും സജീവമാണ്. യാത്രകളുടെ ചിത്രങ്ങൾ താരം തന്റെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. നിരവധി ആരാധകരുള്ള സാനിയ തന്റെ ഗ്ലാമറസ് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം ഗ്ലാമറസ് ചിത്രങ്ങൾ വീണ്ടും പങ്കുവെച്ചാണ് താരം മറുപടി നൽകിയിട്ടുള്ളത്.
View this post on InstagramAdvertisements
ഇപ്പോഴിതാ വീണ്ടും ഗ്ലാമറസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. കറുത്ത ബിക്കിനി ധരിച്ച് അതിന് മുകളിൽ കറുത്ത മെഷ് ഗൗൺ ധരിച്ച ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രം നിമിഷ നേരംകൊണ്ടാണ് വൈറലായത്. മത്സ്യകന്യക വലയിൽ കുടുങ്ങിയതാണെന്ന് തോന്നുന്നു എന്നാണ് ആരാധകരിൽ ഒരാൾ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്.