തിരുത്തി കുറിച്ച ദൃശ്യം വന്നത്. ആദ്യമായി 50 കോടി കളക്‌ട് ചെയ്യുന്ന ചിത്രമായി ദൃശ്യം മാറി. 2014 ല്‍ ദുല്‍ഖർ നിവിൻ പോളി, ഫഹദ് ചിത്രം ബാംഗ്ലൂർ ഡേയ്‌സ് 45 കോടി രൂപ നേടി കളക്ഷനില്‍ ഒന്നാമതെത്തി. 2015 ല്‍ പ്രേമത്തിലൂടെ നിവിൻ പോളി ഇയർ ടോപ്പറായി. പ്രേമം 60 കോടി കളക്ഷനാണ് നേടിയത്.
മലയാള സിനിമ ആദ്യമായി 100 കോടി എന്ന ക്ലബില്‍ കയറിയ വർഷമായിരുന്നു 2016. മോഹൻലാലിന്റെ പുലിമുരുകൻ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. 2017 ല്‍ രാമലീലയിലൂടെ ദിലീപ് വീണ്ടും ഇയർ ടോപ്പറായി. 50 കോടിയാണ് ചിത്രം നേടിയത്. 2018 ല്‍ നിവിൻ പോളി നായകവേഷത്തിലെത്തിയ കായംകുളം കൊച്ചുണ്ണി 72 കോടി നേടി ആ വർഷം ഒന്നാമത് എത്തി. 2019 ല്‍ ബോക്‌സോഫീസ് കളക്ഷനില്‍ അടുത്ത ബെഞ്ച് മാർക്ക് തൊട്ടു. 150 കോടിയില്‍ എത്തിയത് മോഹൻലാലിന്റെ ലൂസിഫർ.
2020 ല്‍ 50 കോടി കളക്ഷൻ നേടിയ കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര ആ വർഷം ഒന്നാമത് എത്തി. 2021 ല്‍ ദുല്‍ഖർ സല്‍മാന്റെ കുറുപ്പ് 81 കോടി രൂപ നേടി ഒന്നാമതായി. 2022 ല്‍ ഭീഷ്മപർവത്തിലൂടെ മമ്മൂട്ടി വീണ്ടും ഒന്നാമത് എത്തി. 80 കോടിയോളമാണ് ചിത്രം കളക്‌ട് ചെയ്തത്. 2023 ല്‍ കേരളം നേരിട്ട പ്രളയത്തിന്റെ കഥപറഞ്ഞ 2018 ആണ് ഒന്നാമത് എത്തി. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവർ അണിനിരന്ന ചിത്രം 175 കോടിയിലേറെ നേടി.
2024 ല്‍ മഞ്ഞുമ്മല്‍ ബോയ്‌സാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 240 കോടിയിലേറെ കളക്‌ട് ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തേയും പണംവാരി പടം എന്ന നേട്ടവും സ്വന്തമാക്കി. മോഹൻലാലിന്റെ ഏഴ് വർഷം ഇയർ ടോപ്പറായപ്പോള്‍ മമ്മൂട്ടി ആറ് വർഷം ഇയർ ടോപ്പറായി എന്ന് കാണാൻ പറ്റും.
Advertisements
Advertisements
Advertisements